modi

ന്യൂഡൽഹി: കൊവിഡിനെതിരെ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് വെല്ലുവിളികൾ അവസാനിച്ചിട്ടില്ലെന്നും, ആരോഗ്യ സംവിധാനങ്ങൾ ഉറപ്പുവരുത്തണമെന്നും അവലോകന യോഗത്തിൽ മുഖ്യമന്ത്രിമാർക്ക് നിർദേശം നൽകി.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ അവലോകന യോഗം വിളിച്ചത്. പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട വെല്ലുവിളികൾ ഇതുവരെ കടന്നുപോയിട്ടില്ലാത്തതിനാൽ അധികാരികൾ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് മോദി യോഗത്തിൽ പറഞ്ഞു.

യോഗ്യരായ എല്ലാ കുട്ടികൾക്കും എത്രയും വേഗം വാക്സിൻ നൽകുന്നതിന് മുൻഗണന നൽകണമെന്നും, ഇതിനായി സ്‌കൂളുകളിൽ പ്രത്യേക പരിപാടികൾ നടത്തേണ്ടതുണ്ടെന്നും മോദി നിർദേശിച്ചു. രാജ്യത്തെ 96 ശതമാനം മുതിർന്ന പൗരന്മാർക്ക് ഒരു ഡോസ് കൊവിഡ് വാക്സിനെങ്കിലും ലഭിച്ചിട്ടുണ്ട് എന്നത് ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന കാര്യമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.