hema

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യാൻ യോഗം വിളിച്ച് സർക്കാർ. അടുത്ത മാസം നാലിനാണ് യോഗം തീരുമാനിച്ചിരിക്കുന്നത്. എല്ലാ സിനിമാ സംഘടനകളെയും യോഗത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചിട്ടുണ്ട്.

ഡബ്ല്യുസിസി അടക്കമുള്ളവർ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടണമെന്ന് പലവട്ടം സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അത് പുറത്തു വിടാൻ സർക്കാർ ഒരുക്കമായിരുന്നില്ല. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടാണ് സിനിമാമേഖലയിൽ പ്രശ്‌നങ്ങൾ പഠിക്കാനായി സർക്കാർ ഹേമ കമ്മിറ്റിയെ നിയോഗിച്ചത്.

കഴിഞ്ഞ ദിവസം നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗാരോപണം പുറത്തു വന്നതോടെ ഡബ്ല്യു സി സി വീണ്ടും ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടണമെന്ന് ആവശ്യമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ യോഗം വിളിച്ചിരിക്കുന്നത്.