ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ താരമാണ് സിനോജ് വർഗീസ്. വ്യത്യസ്‌തമായ ഒട്ടനവധി കഥാപാത്രങ്ങൾ ഇപ്പോൾ താരത്തെ തേടിയെത്താറുണ്ട്. താൻ കട്ട ലാലേട്ടൻ ഫാൻ ആണെന്നാണ് സിനോജ് പറയുന്നത്. ലാലേട്ടനെക്കുറിച്ചുള്ള ഓർമകൾ പങ്കുവയക്കുകയാണ് താരം.

mohanlal-sinoj

'വെളിപാടിന്റെ പുസ്‌തകത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് ലാലേട്ടനെ കാണാൻ ലൊക്കേഷനിലേയ്ക്ക് പറന്നെത്തി. ജിമിക്കി കമ്മൽ എന്ന പാട്ടിന്റെ ചിത്രീകരണമായിരുന്നു അപ്പോൾ നടന്നിരുന്നത്. ഷൂട്ടിംഗ് കഴിഞ്ഞപ്പോൾ ലാലേട്ടൻ എന്നെ അടുത്തേയ്ക്ക് വിളിച്ചു. അങ്കമാലി ഡയറീസ് കണ്ടിട്ടുള്ള ലാലേട്ടന് തന്നെ മനസിലായി. എനിക്ക് ഷേക്ക് ഹാൻഡ് ഒക്കെ തന്നു. കുറച്ച് നേരത്തേയ്ക്ക് കെെ കഴുകിയില്ല. മമ്മൂക്കയെയും ലാലേട്ടനെയും കാണുക എന്നതൊക്കെ നമ്മുടെ ആഗ്രഹങ്ങളാണല്ലോ'- സിനോജ് കൂട്ടിച്ചേർത്തു.

അഭിമുഖത്തിന്റെ പൂർണരൂപം കാണാം...

mohanlal