
തങ്ങൾ പകർത്തുന്ന ചിത്രങ്ങളും വീഡിയോയും മനോഹരമാകാൻ എന്ത് സാഹസത്തിനും മുതിരുന്ന ഒരുപാട് ഫോട്ടോഗ്രാഫർമാരും വീഡിയോഗ്രാഫർമാരുമുണ്ട്. അത്തരത്തിൽ ഒരു കുട്ടി ക്യാമറാമാന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ചിരിപടർത്തുകയാണ്.
കുട്ടികൾ ഡാൻസ് കളിക്കുന്നത് മികച്ച രീതിയിൽ തന്റെ കൈയിലുള്ള ഫോണിൽ പകർത്താൻ ശ്രമിക്കുന്ന ആൺകുട്ടിയാണ് വീഡിയോയിലുള്ളത്. 'അതിസാഹസികമായി' നിലത്ത് കിടന്നും ഉരുണ്ടും ഡാൻസ് കളിച്ചുമൊക്കെയാണ് കുട്ടി വീഡിയോ എടുക്കുന്നത്.
ഡാൻസ് കളിക്കുന്നവരുടെ ഇടയിൽ ഓടിനടന്ന് വീഡിയോ എടുക്കുന്ന കുട്ടിയുടെ കൈയിൽ നിന്ന് മറ്റൊരാൾ ഫോൺ വാങ്ങിപോകുകയാണ്. ഇതോടെയാണ് വീഡിയോ അവസാനിക്കുന്നത്. കുട്ടി ക്യാമറാമാന്റെ കഴിവിനെ പ്രോത്സാഹിപ്പിക്കണമെന്നാണ് ദൃശ്യങ്ങൾ കണ്ടവർ പറയുന്നത്.