സ്റ്റേജ് ഷോകളിലൂടെ സിനിമയിലെത്തിയ താരമാണ് രമേഷ് പിഷാരടി. ഇപ്പോൾ നായക നടനായും സംവിധായകനായുമൊക്കെ മലയാള സിനിമയിൽ സജീവമാണ് താരം. രസകരമായ സംഭാഷണങ്ങളിലൂടെ കാഴ്‌ചക്കാരെ പിടിച്ചിരുത്താൻ പ്രത്യേക കഴിവാണ് താരത്തിനുള്ളത്.
വ്യത്യസ്‌ത പാറ്റേണിലുള്ള ഷർട്ടുകൾ ഇടാനാണ് തനിക്ക് ഇഷ്ടമെന്നാണ് പിഷാരടി പറയുന്നത്. ആണുങ്ങൾക്ക് ഷർട്ടും പാന്റ്സും ജീൻസും ടീ ഷർട്ടും അല്ലാതെ എന്താണുള്ളതെന്ന് പിഷാരടി ചോദിക്കുന്നു.
പെണ്ണുങ്ങളെപ്പോലെ പല ഓപ്‌ഷൻസൊന്നും ഇല്ല. ഒന്നുകിൽ പാന്റ് അല്ലെങ്കിൽ മുണ്ട്. ഇതല്ലാതെ അരയ്‌ക്ക് കീഴ്‌പ്പോട്ട് ഒന്നും ചെയ്യാനാകില്ല. മുകളിലോട്ട് ഷർട്ട്, വി നെക്ക് ടീ ഷർട്ട, റൗണ്ട് നെക്ക് ടീഷർട്ട് അങ്ങനെ അഞ്ചാറു തരം മാത്രമേ ഉള്ളൂ എന്നും പിഷാരടി പറഞ്ഞു.
അഭിമുഖത്തിന്റെ പൂർണരൂപം കാണാം...
