
ന്യൂഡൽഹി: ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപ്പറേഷൻ ലിമിറ്റഡി (ഒ.എൻ.ജി.സി)ൽ അക്കൗണ്ട്‌സ് എക്‌സിക്യൂട്ടീവ്, ഒാഫീസ് അസിസ്റ്റന്റ്, ഇലക്ട്രീഷ്യൻ, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, ഡ്രാഫ്റ്റ്‌സ്‌മാൻ, ഇലക്ട്രീഷ്യൻ തുടങ്ങിയ 3614 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒ.എൻ.ജി.സിയുടെ ഒൗദ്യോഗിക വെബ്സൈറ്റായ ongcindia.com വഴി മേയ് 15 വരെ അപേക്ഷിക്കാം. മേയ് 23 ന് ഫലം വരും. വടക്കൻ മേഖലയിൽ 209, മുംബയ് മേഖല 305, പടിഞ്ഞാറ് മേഖല 1434, കിഴക്ക് മേഖല 744, തെക്ക് മേഖല 694, മദ്ധ്യമേഖല 228 എന്നിങ്ങനെയാണ് ഒഴിവുകൾ. ഉദ്യോഗാർത്ഥികളുടെ പ്രായപരിധി 18 മുതൽ 24 വരെ. യോഗ്യതാപരീക്ഷയുടെയും യോഗ്യതയുടെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. ഒരേ മാർക്ക് വരുന്ന സാഹചര്യങ്ങളിൽ പ്രായം കൂടുതലുള്ള ഉദ്യോഗാർത്ഥിയെ നിയമനത്തിന് പരിഗണിക്കും.