സംവിധാനം നാദിർഷ

നാദിർഷയുടെ ചിത്രത്തിൽ ഷെയ്ൻ നിഗം നായകൻ .ഇൗശോയ്ക്കുശേഷം നാദിർഷ സംവിധാനം ചെയ്യുന്ന ഷെയ്ൻ നിഗം ചിത്രം ആഗസ്റ്റിൻ ചിത്രീകരണം ആരംഭിക്കും. നിഷാദ് കോയ രചന നിർവഹിക്കുന്നു. ഒരുകാലത്ത് മിമിക്രി വേദിയിലെ നിറ സാന്നിദ്ധ്യമായിരുന്നു നാദിർഷയും അബിയും. അബിയുടെ മകനായ ഷെയ്ൻ നിഗമവും നാദിർഷയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന് പേരിട്ടിട്ടില്ല. പുതുമ നിറഞ്ഞ പ്രണയ കഥയാണ് ചിത്രത്തിന്റേത്. അതേസമയം സലാം ബാപ്പു രചനയും സംവിധാനവും നിർവഹിക്കുന്ന ആയിരത്തൊന്നാം രാവ് എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് ഷെയ്ൻ. ദുബായിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ ജുമാന ഖാൻ ആണ് നായിക. കണ്ണൂർ സ്വദേശിയായ ജുമാന ഖാൻ സമൂഹമാദ്ധ്യമത്തിൽ താരമാണ് . സൗബിൻ ഷാഹിർ, രൺജി പണിക്കർ, ജോയ് മാത്യു, സന്തോഷ് കീഴാറ്റൂർ, പ്രശാന്ത് അലക്സാണ്ടർ, അഫ്സൽ അച്ചൻ തുടങ്ങിയവരോടൊപ്പം യു.എ.ഇയിലെ നിരവധി കലാകാരന്മാരും അണിനിരക്കുന്നു.
ഇടവേളയ്ക്കുശേഷം സലാം ബാപ്പു സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ആയിരത്തൊന്നാം രാവ് .ഹൃദയം എന്ന ചിത്രത്തിലെ സൂപ്പർഹിറ്റ് ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവഹിച്ച ഹിഷാം അബ്ദുൾ വഹാബ് ആണ് ആയിരത്തൊന്നാം രാവിന് ഈണം ഒരുക്കുന്നത്. അമ്പതു ദിവസം യു.എ.ഇയിലും ഒരാഴ്ച കേരളത്തിലും ചിത്രീകരണം ഉണ്ടാകും. സുഹൈൽ കോയ ആണ് ഗാനരചയിതാവ്. ഛായാഗ്രഹണം വിഷ്ണു തണ്ടാശേരി.