farmer

പൂനെ: മഹാരാഷ്‌ട്രയിലെ പൂനയിൽ ബാലെവാഡിയിലെ ജനങ്ങൾ അമ്പരപ്പിക്കുന്ന ഒരു കാഴ്‌ച കഴിഞ്ഞ ദിവസം കണ്ടു. ഒരു കർഷകന്റെ വീട്ടിലേക്ക് ഹെലികോപ്‌റ്റർ പറന്നിറങ്ങുന്നു. അതിനുപിന്നിലെ കാര്യമന്വേഷിച്ചപ്പോഴാണ് ഒരു അപ്പൂപ്പന്റെ സന്തോഷമാണ് ആ കണ്ടതെന്ന് മനസിലായത്. അജിത് പാണ്ഡുരംഗ് ബൽവാദ്‌കർ എന്ന കർഷകൻ തന്റെ വീട്ടിലേക്ക് ആദ്യമായി വന്ന പേരക്കുട്ടിയെ എത്തിച്ചത് ഹെലികോപ്‌റ്ററിലാണ്. നാല് മാസം പ്രായമുള‌ള പേരക്കുട്ടി ആദ്യമായാണ് അജിത്തിന്റെ വീട്ടിലേക്ക് വരുന്നത്. ഈ വരവ് ഗംഭീരമാക്കണമെന്ന് തന്നെ അജിത് തീരുമാനിച്ചു.

അമ്മയുടെ വീട്ടിൽ നിന്നും തന്റെ വീട്ടിലേക്ക് കുട്ടിയെ ഹെലികോപ്‌റ്ററിൽ അജിത് എത്തിച്ചു. ഇതിനുവേണ്ടി ഹെലികോപ്‌റ്റർ വാടകയ്‌ക്കെടുത്തു. അജിതിന്റെയും ഭാര്യ സംഗീതയുടെയും രണ്ടാമത് പേരക്കുട്ടിയാണ് ഇത്തരത്തിൽ ഹെലികോപ്‌റ്ററിൽ എത്തിയത്. അജിത്തിന്റെ മകൻ കൃഷ്‌ണയ്‌ക്കും ഭാര്യ അക്ഷരയ്‌ക്കും ക്രിയാൻശ് എന്നൊരു മകനുണ്ട്. രണ്ടാമത്തെ കുഞ്ഞിന് കൃഷിക എന്ന പേരാണ് നൽകിയത്. അജിത്തിന്റെ സ്വീകരണത്തിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിലെല്ലാം എന്തായാലും വൈറലായിട്ടുണ്ട്.

Maharashtra | Ajit Pandurang Balwadkar, a farmer from Balewadi hired a helicopter to bring his newborn granddaughter and daughter-in-law to his house in Balewadi from the maternal house of the daughter-in-law in Shewalwadi in Pune. (26.04) pic.twitter.com/T9dR8gxVqe

— ANI (@ANI) April 26, 2022