astro

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com

2022 ഏപ്രിൽ 28 1197 മേടം 15 വ്യാഴാഴ്ച.

(വൈകുന്നേരം 5 മണി 39 മിനിറ്റ് 44 സെക്കന്റ് വരെ ഉത്രട്ടാതി നക്ഷത്രം ശേഷം രേവതി നക്ഷത്രം.)


അശ്വതി: അനുകൂലമായ സന്ദേശങ്ങൾ ലഭിക്കും,സന്താന ഗുണം,ക്രയവിക്രയങ്ങൾ നടത്തും.

ഭരണി: പ്രതീക്ഷിച്ചിരിക്കുന്ന അംഗീകാരം കിട്ടും,ധനലാഭം,പ്രയാസം എന്ന് കരുതിയ സംഗതികൾ നിഷ്പ്രയാസം സാധിക്കും.

കാർത്തിക: രോഗങ്ങൾക്ക് ശാന്തി കിട്ടും,എഴുത്തുകാർക്ക് പേരും പെരുമയും കിട്ടും.

രോഹിണി: ഇതുവരെ ഉണ്ടായിരുന്ന സാമ്പത്തിക പ്രയാസങ്ങൾക്ക് കുറവ് വരാം.വാക്‌സാമാർത്ഥ്യം കാണിക്കും.

മകയിരം: രഹസ്യം സൂക്ഷിക്കാൻ സാധിക്കില്ല,ഭർതൃഗുണം ലഭിക്കും,ധനാഗമനത്തിനു സാധ്യത.

തിരുവാതിര: സുഖാനുഭവങ്ങൾ, പ്രമോഷൻ ലഭിക്കും, രോഗശമനം, ദമ്പതികൾ തമ്മിൽ അഭിപ്രായ ഐക്യം.

പുണർതം: മന:പ്രയാസങ്ങൾക്ക് കുറവനുഭവപ്പെടും, ധനപ്രാപ്‌തി, ശത്രുജയം, പരീക്ഷാ വിജയം, സന്താനഭാഗ്യം.

പൂയം: വിദേശജോലി,കുടുംബത്തിൽ സമാധാനം, വിദ്യാർഥികൾക്ക് പൊതുവേ നല്ല സമയം.

ആയില്യം: ആത്മീയ ചിന്താഗതികൾ ഉണ്ടാകും,മറ്റുള്ളവരെ വശീകരിക്കാനും കാര്യങ്ങൾ അനുകൂലമാക്കാനും പെട്ടെന്ന് സാധിക്കും.

മകം:സന്ധ്യകഴിഞ്ഞാൽ രേഖകളിൽ ഒന്നും ഒപ്പുവച്ചു കൊടുക്കരുത്, യാത്രയും ഒഴിവാക്കുക.

പൂരം: ജാമ്യം നിൽക്കുന്നത് മൂലം വിഷമതകൾ,വാക്കുതർക്കം, വ്യവഹാരത്തിൽ പരാജയ ഭീതി.

ഉത്രം: സായാഹ്നം വരെ കാര്യങ്ങൾ ഏറെക്കുറെ അനുകൂലം പിന്നീട് വിഷമതകൾ, ഉദരരോഗം.

അത്തം: സന്തോഷപ്രദമായ സമയം,ഉല്ലാസ യാത്രകൾ, ചിലവിനേക്കാൾ വരവ്.

ചിത്തിര:യാത്രയിൽ ഗുണം, കുടുംബസുഖം, ബന്ധുഗുണം, പുതിയ സുഹൃത്തുക്കളെ ലഭിക്കും.

ചോതി: സായാഹ്നം വരെ കാര്യങ്ങൾ പ്രതികൂലം ശേഷം സന്തോഷം,ധനപ്രാപ്തി,നിദ്രാസുഖം.

വിശാഖം:ആത്മാർത്ഥമായ സുഹൃത്തുക്കള ലഭിക്കും.

അനിഴം: ആഡംബര വസ്തുക്കൾക്കായി പണം ചെലവഴിക്കും,ഉപരിപഠനത്തിന് അനുകൂലമായ സമയം.

തൃക്കേട്ട: കാർഷിക രംഗത്തും വിദ്യാഭ്യാസ രംഗത്തും നേട്ടം,ഇന്റർവ്യൂകളിൽ വിജയം,യാത്രയിൽ നേട്ടം.

മൂലം: കലാരംഗത്തും അദ്ധ്യാപന രംഗത്തും ഉള്ളവർക്ക് നല്ല സമയം,കുടുംബത്തിന്റെ പിന്തുണ ലഭിക്കും.

പൂരാടം: വീട്ടിൽ നിന്നും മാറി നിൽക്കേണ്ട അവസ്ഥ സംജാതമാകും,രോഗം മൂലം കഷ്ടതകൾ.

ഉത്രാടം:സുഹൃത്തുക്കൾ മുഖേന ധനനഷ്ടം, ശാരീരികമായി അസ്വസ്ഥതകൾ, സഹായിച്ചവർ ഉപകരിക്കില്ല.

തിരുവോണം: സമയത്തിന്ആഹാരം കഴിക്കാൻ സാധിക്കാത്ത രീതിയിൽ പ്രശ്നങ്ങൾ, ചിട്ടി ബാങ്ക് എന്നിവ മുഖേന പ്രയാസങ്ങൾ.

അവിട്ടം:സ്ത്രീകൾ മുഖേന ചതിയും അപമാനവും, അപരിചിതരുമായി പാർട്ടി കൂടരുത്, അസമയത്തുള്ള യാത്രയും മറ്റും ഒഴിവാക്കുക.

ചതയം: ശത്രു ദോഷം,രോഗങ്ങൾ കൊണ്ടുള്ള ധനചിലവ് ,ഉപദേശം സ്വീകരിച്ചതിനു ശേഷം മാത്രം തീരുമാനമെടുക്കുക.

പൂരുരുട്ടാതി: ഭൂമി സംബന്ധിച്ച കാര്യങ്ങളിൽ അനുകൂല തീരുമാനം,പലവിധത്തിലും ഉണ്ടായിരുന്ന വിഷമാനുഭവങ്ങൾക്ക് ശമനം.

ഉത്തൃട്ടാതി:അലങ്കാരങ്ങൾക്കും മറ്റും പണം ചിലവാക്കും,ദൂര യാത്രകളിൽ നേട്ടം,പങ്കാളി മുഖേനെ നേട്ടം,കുടുംബ സുഖം.

രേവതി: ദാന ധർമ്മ ങ്ങൾക്കായി ധാരാളം പണം ചിലവഴിക്കും,ശത്രു ജയം, കോടതി കാര്യങ്ങളിൽ അനുകൂലമായ തീരുമാനങ്ങൾ.