ipl

മും​ബ​യ് ​:​ ​ആവേശം അവസാന പന്ത് വരെ നീണ്ട ഐ.പി.എൽ പോരാട്ടത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഗുജറാത്ത്ടൈറ്റൻസിന് 5 വിക്കറ്റിന്റെ നാടകീയ ജയം. ആദ്യം ബാറ്റ് ചെയ്ത സ​ൺ​റൈ​സേ​ഴ്സ് ​ഹൈ​ദ​രാ​ബാ​ദ് ​നി​ശ്ചി​ത​ 20​ ​ഓ​വ​റി​ൽ​ ​ആ​റു​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 195​ ​റ​ൺ​സെ​ടു​ത്തു.​ ​മറുപടിക്കിറങ്ങിയ ഗുജറാത്തിന് അവസാന ഓവറിൽ ജയിക്കാൻ 22 റൺസ് വേണമായിരുന്നു. മാർക്കോ ജാൻസൺ എറിഞ്ഞ ആ ഓവറിലെ ആദ്യ പന്തിൽ രാഹുൽ തെവാതിയ സിക്സും അടുത്ത പന്തിൽ സിംഗിളും എടുത്തു. തുടർന്നുള്ള നാല് ബാളിൽ 3 സിക്സടിച്ച് റഷീദ് ഖാൻ ഗുജറാത്തിന്റെ ജയമുറപ്പിക്കുകയായിരുന്നു (199/5)​. റഷിദ് ഖാൻ 11 പന്തിൽ 31 റൺസെടുത്തു. തെവാതിയ 21 പന്തിൽ 40 റൺസുമായി പുറത്താകാതെ നിന്നു. 38 പന്തിൽ 68 റൺസെടുത്ത വൃദ്ധിമാൻ സാഹയാണ് ഗുജറാത്ത് ഇന്നിംഗ്സിന്റെ നട്ടെല്ലായത്. ഹൈദരാബാദിനായി ഉമ്രാൻ മാലിക്ക് 4 ഓവറിൽ 25 റൺസ് നൽകി 5 വിക്കറ്റ് വീഴ്ത്തി മാൻ ഒഫ് ദ മാച്ചായി.

​ടോ​സ് ​ന​ഷ്ട​പ്പെ​ട്ട് ​ബാ​റ്റിം​ഗി​നി​റ​ങ്ങി​യ​ ​ഓ​പ്പ​ണ​ർ​ ​അ​ഭി​ഷേ​ക് ​ശ​ർ​മ്മ ​(65​),​എ​യ്ഡ​ൻ​ ​മാ​ർ​ക്രം​(56​)​ ​എ​ന്നി​വ​രു​ടെ​ ​അ​ർ​ദ്ധ​സെ​ഞ്ച്വ​റി​ക​ളാ​ണ് ​ഹൈ​ദ​രാ​ബാ​ദി​നെ​ ​മി​ക​ച്ച​ ​സ്കോ​റി​ലെ​ത്തി​ച്ച​ത്. 44​ ​റ​ൺ​സെ​ടു​ക്കു​ന്ന​തി​നി​ടെ​ ​ക്യാ​പ്ട​ൻ​ ​കേ​ൻ​ ​വി​ല്യം​സ​ണി​നെ​യും​ ​(5​)​രാ​ഹു​ൽ​ ​ത്രി​പാ​തി​യെ​യും​ ​(16​)​ ​ഹൈ​ദ​രാ​ബാ​ദി​ന് ​ന​ഷ്ട​മാ​യി​രു​ന്നു.​ ​മു​ഹ​മ്മ​ദ് ​ഷ​മി​യാ​ണ് ​ഇ​രു​വ​രെ​യും​ ​പു​റ​ത്താ​ക്കി​യ​ത്.​ ​തു​ട​ർ​ന്ന് ​ക്രീ​സി​ലൊ​രു​മി​ച്ച​ ​അ​ഭി​ഷേ​കും​ ​മാ​ർ​ക്ര​മും​ ​ചേ​ർ​ന്ന് 96​ ​റ​ൺ​സാ​ണ് ​മൂ​ന്നാം​ ​വി​ക്ക​റ്റി​ൽ​ ​കൂ​ട്ടി​ച്ചേ​ർ​ത്ത​ത്.42​ ​പ​ന്തു​ക​ളി​ൽ​ ​ആ​റു​ഫോ​റും​ ​മൂ​ന്ന് ​സി​ക്സും​ ​പാ​യി​ച്ച​ ​അ​ഭി​ഷേ​കി​നെ​ 16​-ാം​ ​ഓ​വ​റി​ൽ​ ​ബൗ​ൾ​ഡാ​ക്കി​ ​അ​ൽ​സാ​രി​ ​ജോ​സ​ഫാ​ണ് ​സ​ഖ്യം​ ​പൊ​ളി​ച്ച​ത്.​ ​തു​ട​ർ​ന്ന് ​നി​ക്കോ​ളാ​സ് ​പു​രാ​ൻ​ ​(3​),​ ​മാ​ർ​ക്രം,​വാ​ഷിം​ഗ്ട​ൺ​ ​സു​ന്ദ​ർ​ ​(3​)​ ​എ​ന്നി​വ​രും​ ​പു​റ​ത്താ​യെ​ങ്കി​ലും​ ​ആ​റു​പ​ന്തി​ൽ​ ​മൂ​ന്ന് ​സി​ക്സും​ ​ഒ​രു​ ​ഫോ​‌​റു​മ​ട​ക്കം​ 25​ ​റ​ൺ​സ് ​നേ​ടി​യ​ ​ശ​ശാ​ങ്ക് 195​ലെ​ത്തി​ച്ചു.