kashmir

ശ്രീനഗർ: കാശ്മീരിലെ പുൽവാമയിൽ സൈന്യം രണ്ട് ഭീകരരെ വധിച്ചു. അന്യസംസ്ഥാന തൊഴിലാളികൾക്ക് നേരെ തുടർച്ചയായി ആക്രമണം നടത്തിയ ഭീകരരെയാണ് സുരക്ഷാസേന വധിച്ചത്. കൊല്ലപ്പെട്ട ഭീകരരിൽ നിന്നും എ കെ 47 തോക്കുകൾ കണ്ടെടുത്തു.

'അൽ-ബദർ സംഘടനയിലെ ഐജാസ് ഹാഫിസ്, ഷാഹിദ് അയൂബ് എന്നിവരെയാണ് വധിച്ചത്. ഇവരിൽ നിന്ന് എ കെ 47 തോക്കുകൾ കണ്ടെടുത്തു. 2022 മാർച്ച്-ഏപ്രിൽ മാസങ്ങളിൽ പുൽവാമയിലെ അന്യസംസ്ഥാന തൊഴിലാളികൾക്ക് നേരെയുള്ള ആക്രമണ പരമ്പരകളിൽ ഇരുവരും ഉൾപ്പെട്ടിരുന്നു.'- കാശ്മീർ സോൺ പൊലീസ് അറിയിച്ചു.

#PulwamaEncounterUpdate: Both killed terrorists identified as local terrorists namely Aijaz Hafiz & Shahid Ayub, of Al-Badr outfit. 02 AK rifles recovered. They had been involved in series of attacks on outside labourers in Pulwama in the month of March-April 2022: IGP Kashmir. https://t.co/Rc8ZWjV85d

— Kashmir Zone Police (@KashmirPolice) April 27, 2022

പുൽവാമ ജില്ലയിലെ മിത്രിഗാം ഗ്രാമത്തിൽ ഇന്നലെ രാത്രിയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഗ്രാമത്തിൽ ഭീകരരുടെ സാന്നിദ്ധ്യത്തെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസിന്റെയും സിആർപിഎഫിന്റെയും സൈന്യത്തിന്റെയും സംയുക്ത സംഘം പ്രദേശത്ത് തിരച്ചിൽ നടത്തിയത്.