നടി മൈഥിലി വിവാഹിതയായി. ആർക്കിടെക്റ്റായ സമ്പത്താണ് വരൻ. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിൽ ഇന്നു രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽവച്ചായിരുന്നു വിവാഹം. സിനിമാ മേഖലയിലെ സുഹൃത്തുക്കൾക്കായി വൈകിട്ട് കൊച്ചിയിൽ റിസപ്ഷൻ സംഘടിപ്പിക്കും.

ബ്രെറ്റി ബാലചന്ദ്രൻ എന്ന മൈഥിലി പത്തനംതിട്ട കോന്നി സ്വദേശിയാണ്. പാലേരി മാണിക്യം എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. തുടർന്ന് സോൾട്ട് ആൻഡ് പെപ്പർ, മായാമോഹിനി, നാടോടി മന്നൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.