കൊല്ലം കുണ്ടറയിലെ കള്ളുഷാപ്പിലേക്കാണ് ഇത്തവണ ചങ്കത്തികളുടെ യാത്ര. ഉച്ചയോടെ രണ്ടു പേരും സ്ഥലത്തെത്തി. ഇത്തവണയും ഹൈലൈറ്റ് നാടൻ കള്ള് തന്നെയാണ്.
തലക്കറിക്ക് പകരം ചങ്കത്തികളുടെ ഹൃദയം ഇത്തവണ കവർന്നത് വാഴയിൽ പൊള്ളിച്ച മീൻ രുചിയാണ്. പേര് പോലെ തന്നെ സോഫ്ടായിട്ടുള്ള പൂമീനാണ് വാഴയിലയിൽ പൊള്ളിച്ചെടുത്തിരിക്കുന്നത്.
ആടിന്റെ ബോട്ടി, കപ്പ, കൊഞ്ച് റോസ്റ്റ്, മുളകിട്ട മീൻ കറി, കണവ റോസ്റ്റ്, ചപ്പാത്തി, ഇടിയപ്പം, നാടൻ കോഴി പെരട്ട്. ഞണ്ട് ഫ്രൈ, കക്ക തോരൻ, പോർക്ക് തുടങ്ങി രുചികളുടെ വലിയ ശേഖരം തന്നെയാണ് ഈ ഷാപ്പിൽ ഒരുക്കിയിരിക്കുന്നത്.
