
ദേശീയപാത വികസനത്തിനായി റോഡിനരികിലുള്ള ഭൂമി ഏറ്റെടുക്കുമ്പോൾ ഉടമസ്ഥന് സർക്കാർ നഷ്ടപരിഹാരം നൽകാറുണ്ട്. എന്നാൽ ഈ തുകയ്ക്ക് നികുതി അടയ്‌ക്കേണ്ട ആവശ്യമുണ്ടോ എന്ന സംശയം പലർക്കും ഉണ്ടാകാം. നിലവിൽ നികുതി നൽകുന്നവർക്ക് നഷ്ടപരിഹാരമായി ലഭിച്ച തുകയെ എങ്ങനെ റിട്ടേണിൽ ഉൾപ്പെടുത്താം എന്ന സംശയവും ഉണ്ടായിരിക്കും. എന്നാൽ ഇത്തരക്കാർക്ക് ആശ്വസിക്കാം. കാരണം ദേശീയപാതയ്ക്കായി ഭൂമി ഏറ്റെടുക്കുമ്പോൾ അത് റൈറ്റ് ടു ഫെയർ കോംപൻസേഷൻ ആൻഡ് ട്രാൻസ്‌പെരൻസി ഇൻ ലാൻഡ് അക്വസിഷൻ, റീഹാബിലിറ്റേഷൻ ആൻഡ് റീ സെറ്റിൽമെന്റ് ആക്ട് 2013 വകുപ്പ് 96 പ്രകാരം നികുതി വിമുക്തമാണ്. കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് പുറപ്പെടുവിച്ചിട്ടുള്ള സർക്കുലർ 2016 ഓഗസ്റ്റ് 25ന് 36/2016 പ്രകാരവും ഈ തുക നികുതി വിമുക്തമാണ്