ഓ മൈ ഗോഡിൽ ഈ വാരം പ്രണയത്തിലായിരുന്ന ചെറുപ്പക്കാരൻ രജിസ്ട്രാർ ഓഫീസിൽ വച്ച് പെൺകുട്ടിയെ കല്യാണം കഴിക്കാൻ ഒരുങ്ങുന്നതാണ് രംഗം. പയ്യന്റെ അച്ഛനും അമ്മയും ബന്ധുക്കളും രജിസ്ട്രാർ ഓഫീസിന് മുന്നിൽ കാത്തുനിൽക്കുകയാണ്. രജിസ്ട്രാർ ഓഫീസിൽ വിവാഹത്തിന് സാക്ഷിയാകാൻ എത്തുന്ന പെൺകുട്ടി അവളുടെ അമ്മയ്ക്ക് കൊടുക്കുന്ന പണിയോടെയാണ് രംഗം മുറുകുന്നത്.

ഇതിനിടയിൽ പ്രണയത്തിലായ പെൺകുട്ടി രജിസ്ട്രാർ ഓഫീസിൽ വരില്ല എന്നറിയിക്കുന്നതോടെയാണ് രംഗം മാറിമറിയുന്നത്. അമ്മയുമായി എത്തുന്ന കൂട്ടുകാരിയെ പെട്ടെന്ന് വിവാഹം കഴിക്കാൻ തയ്യാറാവുമ്പോൾ അമ്മയുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്ന ശക്തമായ പ്രതികരണമാണ് എപ്പിസോഡിൽ..