വീടുകളിൽ ഐശ്വര്യവും സമൃദ്ധിയും പ്രദാനം ചെയ്യുന്നതിൽ വാസ്തു ശാസ്ത്രത്തിനുള്ള പങ്ക് ചെറുതല്ല. വീടിന്റെ ഡിസൈനും എൻജിനീയറിംഗും മറ്റും പോലെ തന്നെയാണ് വാസ്തുശാസ്ത്ര പ്രകാരമുള്ള ക്രമീകരണം. ഇതിന് മാറ്റം വരുത്തിയാൽ വീട്ടിൽ സമാധാനവും സന്തോഷവും നഷ്ടപ്പെടുമെന്നാണ് വിശ്വാസം. സാമ്പത്തിക ഞെരുക്കങ്ങളും രോഗങ്ങളും അപകടങ്ങളും വരെ ഇക്കാരണത്താൽ സംഭവിക്കുമെന്നും വിശ്വസിക്കുന്നവരുണ്ട്.
വാസ്തുപ്രകാരം കിടക്കയ്ക്ക് കീഴിലായി ചില വസ്തുക്കൾ വയ്ക്കുകയാണെങ്കിൽ വീട്ടിൽ ഐശ്വര്യം നിറയുമെന്നും ഭാഗ്യം തേടിവരുമെന്നുമാണ് പറയപ്പെടുന്നത്. ഇവ എന്തൊക്കെയാണെന്ന് അറിയാം.
ചെമ്പ് പാത്രം: വീടുകളിൽ മിക്കപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് കുടുംബാംഗങ്ങൾ തമ്മിലുള്ള വഴക്കും അടിപിടിയുമൊക്കെയാണ്. ദേഷ്യം ഒന്ന് നിയന്ത്രിച്ചാൽ തീരാവുന്ന പ്രശ്നങ്ങളായിരിക്കും മിക്കവയും. കിടക്കയുടെ സമീപത്തായി ചെമ്പ് പാത്രം സൂക്ഷിക്കുന്നത് ദേഷ്യത്തെ ഇല്ലതാക്കി വീടുകളിൽ സന്തോഷവും സമാധാനവും നിറയ്ക്കാൻ സഹായിക്കുന്നു.
വെള്ളി: വെള്ളിപ്പാത്രത്തിൽ വെള്ളം നിറച്ച് കട്ടിലിന് അടിയിൽ വയ്ക്കുന്നത് ഭാഗ്യം കൊണ്ടുവരുമെന്നാണ് വാസ്തുശാസ്ത്രം നിഷ്കർഷിക്കുന്നത്. വെള്ളി ആഭരണങ്ങൾ അണിയുന്നതും വളരെ നല്ലതാണ്.
തലയ്ക്ക് കീഴിൽ സ്വർണം വച്ച് ഉറങ്ങുന്നത് വീട്ടിലെ എല്ലാത്തരം ദോഷങ്ങളും അകറ്റാൻ സഹായിക്കും.
വെള്ളി മത്സ്യങ്ങൾ: വെള്ളിക്കൊണ്ട് നിർമിച്ച രണ്ട് മത്സ്യങ്ങൾ തലക്കീഴിൽ വച്ചുറങ്ങുന്നത് വീട്ടിൽ ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകുന്നതിന് കാരണമാവും.
ഇരുമ്പ്: ഇരുമ്പ് കൊണ്ട് നിർമിച്ച പാത്രങ്ങൾ വിപരീത ഊർജത്തെ ഇല്ലാതാക്കാൻ സഹായിക്കും. ഇരുമ്പ് പാത്രത്തിൽ കുറച്ച് വെള്ളം നിറച്ച് കട്ടിലിന് കീഴെ വയ്ക്കുന്നത് വീട്ടിൽ ഭാഗ്യം കൊണ്ടുവരും.
ചന്ദനം: ചെറിയ ചന്ദനകഷ്ണങ്ങൾ കട്ടിലിന് അടിയിലായി സൂക്ഷിക്കുന്നത് വീട്ടിലെ സമ്പൽ-സമൃദ്ധി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.
കട്ടിലിനടിയിൽ ഒഴിഞ്ഞ പെട്ടി സൂക്ഷിക്കുന്നത് കുടുംബത്തിന് നല്ലതല്ലെന്നാണ് ചില വാസ്തുശാസ്ത്ര വിദഗ്ദ്ധർ പറയുന്നത്.