ഒരിടവേളയ്ക്കു ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമ്മൂടും ഒന്നിക്കുന്ന ചിത്രമാണ് ജന ഗണ മന. മംമ്‌ത മോഹൻദാസ്, ഷാരി, രാജേഷ് ബാബു, ധ്രുവൻ, ഷമ്മി തിലകൻ, ഇളവരസ്, പ്രിയങ്ക നായർ, ഹരികൃഷ്‌ണൻ, ശ്രീദിവ്യ തുടങ്ങി വലിയൊരു താര നിരയാണ് ചിത്രത്തിലുള്ളത്.

ക്വീന്‍ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ സംവിധായകനായ ഡിജോ ജോസ് ആന്റണിയാണ് ജന ഗണ മന ഒരുക്കിയിരിക്കുന്നത്. മികച്ച പ്രതികരണമാണ് ആദ്യ ഷോ കഴിഞ്ഞത് മുതൽ ചിത്രത്തിന് ലഭിക്കുന്നത്. എല്ലാവരും ഉറപ്പായും കണ്ടിരിക്കേണ്ട ചിത്രമാണിതെന്ന് പ്രേക്ഷകർ പറയുന്നു. പൃഥ്വിരാജും സുരാജും മികച്ച പ്രകടനമാണ് നടത്തിയതെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ പ്രതികരണങ്ങൾ കാണാം...

jana-gana-mana