ക്വീന്‍ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് ജന ഗണ മന. ഏറെനാളത്തെ ഇടവേളയ്ക്ക് ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
മംമ്‌ത മോഹൻദാസ്, ഷാരി, രാജേഷ് ബാബു, ധ്രുവൻ, ഷമ്മി തിലകൻ, ഇളവരസ്, പ്രിയങ്ക നായർ, ഹരികൃഷ്‌ണൻ, ശ്രീദിവ്യ തുടങ്ങി വലിയൊരു താര നിരയാണ് ചിത്രത്തിലുള്ളത്. പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. രചന ഷാരിസ് മുഹമ്മദ്. സുദീപ് ഇളമണ്‍ ആണ് ഛായാഗ്രഹണം.
ആദ്യ ദിനം തന്നെ ചിത്രം കാണാൻ സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും എത്തി. ജന ഗണ മന നല്ല ചിത്രമാണെന്നും പ്രേക്ഷകർ കണ്ടിട്ട് അഭിപ്രായം പറയാനും സുപ്രിയ പറഞ്ഞു. വീഡിയോ കാണാം...
