chapathi

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ താപനില അതിരൂക്ഷമായതോടെ മിക്ക ഇടങ്ങളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉഷ്ണ തരംഗ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ താപനില 40 ഡിഗ്രി സെൽഷ്യസ് കടന്നു. ഇപ്പോഴിതാ ചുട്ടുപൊള്ളിയ കാറിന്റെ ബോണറ്റിൽ ചപ്പാത്തി ചുടുന്ന വീട്ടമ്മയുടെ വീഡിയോ വൈറലാവുകയാണ്. ഒഡീഷയിലെ സോനെപൂർ ജില്ലയിലാണ് സംഭവം. ഇവിടെ ഒരു സ്ത്രീ കാറിന്റെ മുകളിൽ വച്ച് ചപ്പാത്തി പരത്തിയ ശേഷം ചുട്ടുപഴുത്ത ബോണറ്റിലേക്ക് ഇടുകയും, പൊള്ളിയ ചപ്പാത്തി തയ്യാറാക്കുന്നതും കാണാം.

Scenes from my town Sonepur. It’s so hot that one can make roti on the car Bonnet 😓 @NEWS7Odia #heatwaveinindia #Heatwave #Odisha pic.twitter.com/E2nwUwJ1Ub

— NILAMADHAB PANDA ନୀଳମାଧବ ପଣ୍ଡା (@nilamadhabpanda) April 25, 2022