ക്വീൻ എന്ന ചിത്രത്തിന് ശേഷം ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ത്രില്ലറാണ് ജന ഗണ മന. പൃഥ്വിരാജും സുരാജും ഏറെ നാളുകൾക്ക് ശേഷം ഒന്നിക്കുന്നു എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. ഗംഭീരമായ തിരക്കഥയാണ് ചിത്രത്തിന്റെ മുഖ്യ ആകർഷണം.
ചിത്രത്തിൽ ഗൗരി എന്ന വിദ്യാർത്ഥി നേതാവായി എത്തുന്ന വിൻസി അലോഷ്യസിന്റെ പ്രകടനം പ്രത്യേക കെെയടി അർഹിക്കുന്നു.മംമ്‌ത മോഹൻദാസ്, ഷാരി, രാജേഷ് ബാബു, ധ്രുവൻ, ഷമ്മി തിലകൻ, ഇളവരസ്, പ്രിയങ്ക നായർ, ഹരികൃഷ്‌ണൻ, ശ്രീദിവ്യ തുടങ്ങി വലിയൊരു താര നിരയാണ് ചിത്രത്തിലുള്ളത്. സഭ മറിയം എന്ന പ്രധാന കഥാപാത്രത്തെയാണ് മംമ്‌ത മോഹൻദാസ് അവതരിപ്പിച്ചിരിക്കുന്നത്.
പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. രചന ഷാരിസ് മുഹമ്മദ്. സുദീപ് ഇളമണ്‍ ആണ് ഛായാഗ്രഹണം.
വിശദമായ വീഡിയോ റിവ്യൂ കാണാം...
