sudan

ഖാർത്തൂം: സുഡാനിൽ രണ്ട് ഗോത്ര വിഭാഗങ്ങൾ തമ്മിൽ ആരംഭിച്ച ഏ​റ്റുമുട്ടലിൽ മരിച്ചവരുടെ എണ്ണം 213 ആയി. വെസ്​റ്റ് ഡാർഫൂർ പ്രവിശ്യയിലെ ക്രിങ്കിൽ കഴിഞ്ഞ വെള്ളിയാഴ്ച ഒരു അജ്ഞാത അക്രമി രണ്ട് പേരെ കൊലപ്പെടുത്തിയതോടെയാണ് സംഘർഷം പൊട്ടിപുറപ്പെട്ടതെന്നാണ് വിവരം.

പ്രവിശ്യയുടെ തലസ്ഥാനമായ എൽ ജെനീനയിലും പരിസരത്തും വെള്ളിയാഴ്ച മുതൽ മസാലി​റ്റ് സമുദായ അംഗങ്ങളും അറബ് വിഭാഗക്കാരും തമ്മിൽ സംഘർഷം ആരംഭിച്ചു. പ്രദേശത്തെ ആശുപത്രികൾ, പൊലീസ് സ്‌റ്റേഷനുകൾ, മാർക്ക​റ്റുകൾ എന്നിവയ്ക്ക് നേരെയും പരക്കെ ആക്രമണമുണ്ടായി. പ്രദേശത്തെ വീടുകൾ കത്തിക്കുകയും കൊള്ളയടിക്കുകയും ചെയ്തു.