
ഔഷധ മേന്മകളേറെയുള്ള വെളുത്തുള്ളി പോലെ തന്നെ സവിശേഷ ഗുണമുള്ളതാണ് വെളുത്തുള്ളി ചേർത്ത് തിളപ്പിച്ച പാനീയം.അമിതവണ്ണം കുറയ്‌ക്കാൻ അത്യുത്തമമാണ് വെളുത്തുള്ളി പാനീയം. ഇത് കൂടാതെ പ്രതിരോധശക്തി കൂട്ടുന്ന ഒന്നാന്തരം മരുന്നാണ് വെളുത്തുള്ളി.
ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ, വിറ്റാമിനുകൾ തുടങ്ങിയ ഘടകങ്ങൾ ശരീരത്തിലെ കൊളസ്‌ട്രോൾ നില കുറച്ച് ഹൃദയാരോഗ്യം സംരക്ഷിക്കും. ഇതിലുള്ള ആന്റിഓക്സിഡന്റുകൾ മാരകരോഗങ്ങളെപ്പോലും പ്രതിരോധിക്കുന്നു. ദഹനപ്രശ്‌നങ്ങൾ പരിഹരിക്കാൻ രാവിലെ വെറും വയറ്റിൽ വെളുത്തുള്ളി പാനീയം കുടിക്കാം. വെളുത്തുള്ളി പാനീയത്തിൽ തേൻ ചേർത്ത് കുടിക്കുന്നത് ഇതിന്റെ ഗുണം വർദ്ധിപ്പിക്കും.ഇതലടങ്ങിയിരിക്കുന്ന ആന്റിബാക്ടീരിയൽ, ആന്റിബയോട്ടിക് ഗുണങ്ങൾ, ബാക്ടീരിയൽ ഫംഗസ് അണുബാധകളെ ഇല്ലാതാക്കാനും തൊണ്ടവേദന അകറ്റാനും വെളുത്തുള്ളി സഹായിക്കുന്നു.