drowns

തൃശ്ശൂർ: ചാവക്കാടിന് സമീപം ഒരുമനയൂരിൽ മൂന്ന് കുട്ടികൾ കായലിൽ മുങ്ങി മരിച്ചു.ഇന്ന് വൈകിട്ട് 5.45ഓടെയായിരുന്നു സംഭവം. കായലിൽ കുളിക്കാനിറങ്ങിയ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. .ഒരുമനയൂ‌ർ സ്വദേശികളായ സൂര്യ (16)​, മുഹസിൻ(16)​, വരുൺ (16)​ എന്നിവരാണ് മരിച്ചത്.

കഴുത്താക്കല്‍ കായലിനു സമീപത്തെ ചെമ്മീന്‍കെട്ടില്‍ ഇറങ്ങിയ ഇവര്‍ ചെളിയില്‍ താഴ്ന്നുപോവുകയായിരുന്നെന്നാണ് ഒപ്പമുള്ളവര്‍ പറയുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷമാണ് അപകടം നടന്നത്.അഞ്ചുകുട്ടികളാണ് ഇവിടെ കുളിക്കാനിറങ്ങിയത്. ഇതില്‍ രണ്ടുപേര്‍ നേരത്തെ കയറിപ്പോയി. മറ്റ് മൂന്നുപേര്‍ ചെളിയില്‍ താഴുകയായിരുന്നു. ചെളിനിറഞ്ഞ പ്രദേശമാണ് ഇവിടം. ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തുന്നതിന് മുന്‍പേ തന്നെ മൃതദേഹങ്ങള്‍ നാട്ടുകാര്‍ തന്നെ പുറത്തെത്തിച്ചിരുന്നു

കോട്ടയത്തും ഇന്ന് രണ്ടു കുട്ടികൾ മുങ്ങിമരിച്ചിരുന്നു. മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ പേരൂർ ചെറുവാണ്ടൂർ സ്വദേശികളായ നവീൻ, അമൽ എന്നിവരാണ് മരിച്ചത്. കോട്ടയം പേരൂർ പള്ളിക്കുന്നേൽ കടവിൽ ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം.