kk

തിരുവനന്തപുരം : ഡാഷ് ബോർഡ് സംവിധാനത്തെ കുറിച്ച് പഠിക്കാന്‍ കേരളത്തിന്റെ ചീഫ് സെക്രട്ടറി വി.പി. ജോയി ഗുജറാത്ത് സന്ദർശിച്ച സംഭവത്തിൽ പ്രതികരണവുമായി ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍.

ഈ സഖാ‌ക്കൾക്ക് ഇതെന്തു പറ്റിയെന്ന് സന്ദീപ് വാര്യർ ഫേസ്‌ബുക്ക് കുറിപ്പിൽ ചോദിച്ചു. ചീഫ് സെക്രട്ടറി മുതൽ മന്ത്രി സജി ചെറിയാൻ വരെയുള്ളവർ ഗുജറാത്ത് മോഡലിനെ പുകഴ്ത്തുകയാണ്. അബ്ദുള്ളക്കുട്ടിയും ഷിബു ബേബി ജോണും ഇതേ കാര്യം പറഞ്ഞതിനല്ലേ കേരളത്തിൽ വേട്ടയാടപ്പെട്ടതെന്നും അദ്ദേഹം ചോദിക്കുന്നു,​ .കേരളത്തിന് വേണ്ടത് ഗുജറാത്ത് മോഡലാണ്. വികാസ് വികാസ് ... ഈ മോദി മന്ത്രമാണ് കേരളത്തിനാവശ്യം. ഗുജറാത്തിലേത് പോലെ കേരളത്തിലും നല്ല റോഡുകൾ വേണം.ഗുജറാത്തിലേത് പോലെ കേരളത്തിലും നിലവാരമുള്ള വൈദ്യുത വിതരണം വേണം. ഗുജറാത്തിലേത് പോലെ കേരളവും ദേശീയധാരയോടൊപ്പം സഞ്ചരിക്കണമെന്നും സത്യം സജി ചെറിയാൻ പറഞ്ഞാലും അംഗീകരിക്കുമെന്നും സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചു.

സന്ദീപ് ജി. വാര്യരുടെ ഫേസ്‌ബുക്ക് പോസ്റ്റ്

ഈ സഖാക്കൾക്കിതെന്ത് പറ്റി ? ചീഫ് സെക്രട്ടറി മുതൽ മന്ത്രി സജി ചെറിയാൻ വരെയുള്ളവർ ഗുജറാത്ത് മോഡലിനെ പുകഴ്ത്തുന്നു . അബ്ദുള്ളക്കുട്ടിയും ഷിബു ബേബി ജോണും ഇതേ കാര്യം പറഞ്ഞതിനല്ലേ കേരളത്തിൽ വേട്ടയാടപ്പെട്ടത് ?

ഞങ്ങളും പറയുന്നു , കേരളത്തിന് വേണ്ടത് ഗുജറാത്ത് മോഡലാണ് . വികാസ് വികാസ് ... ഈ മോദി മന്ത്രമാണ് കേരളത്തിനാവശ്യം .

ഗുജറാത്തിലേത് പോലെ മലയാളി യുവതയിൽ സംരംഭകത്വം വളർത്തണം .

ഗുജറാത്തിലേത് പോലെ കേരളത്തിലും വ്യാവസായിക സൗഹൃദാന്തരീക്ഷം വേണം

ജോലിക്കായി കുടുംബത്തെ ഉപേക്ഷിച്ച് വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുമ്പോൾ സംഭവിക്കുന്ന മസ്തിഷ്ക ചോർച്ച അവസാനിപ്പിക്കണം .

ഗുജറാത്തിലേത് പോലെ കേരളത്തിലും നല്ല റോഡുകൾ വേണം

ഗുജറാത്തിലേത് പോലെ കേരളത്തിലും നിലവാരമുള്ള വൈദ്യുത വിതരണം വേണം

ഗുജറാത്തിലേത് പോലെ കേരളവും ദേശീയധാരയോടൊപ്പം സഞ്ചരിക്കണം

സത്യം സജി ചെറിയാൻ പറഞ്ഞാലും അംഗീകരിക്കും .