
വീട് വാടകയ്ക്ക് കിട്ടാനായി ജയറാമിന്റെ ഭാര്യയായി അഭിനയിക്കേണ്ടിവന്ന കഥാപാത്രമായി സൗന്ദര്യ എത്തിയ ചിത്രമാണ് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത യാത്രക്കാരുടെ ശ്രദ്ധയ്ക്ക് . എന്നാൽ ബംഗളരുവിൽ വാടകവിടിനായി അലഞ്ഞ യുവതി നേരിട്ടത് മറ്റൊരു പരീക്ഷ, (അതോ പരീക്ഷണമോ) ആയിരുന്നു. ഫ്‌ളാറ്റ് വാടകയ്ക്ക് എടുക്കാന്‍ ചെന്ന യുവതിക്ക് ഉത്തരം നൽകേണ്ടിവന്നത് വിചിത്രമായ ഒരു ചോദ്യപേപ്പറിനാണ്. യുവതി ട്വിറ്ററില്‍ പങ്കുവെച്ച ഈ ചോദ്യപേപ്പര്‍ നിമിഷങ്ങൾക്കുള്ളിൽ വൈറലായി
അസ്ത എന്ന യുവതിയാണ് തനിക്ക് നേരിടേണ്ടിവന്ന വിചിത്രാനുഭവം ട്വിറ്ററിൽ പങ്കുവെച്ചത്. ഇപ്പോള്‍ ബെംഗളൂരുവില്‍ താമസസ്ഥലം അന്വേഷിക്കുന്നത് കള്‍ച്ചറല്‍ ഇന്റര്‍വ്യൂ പോലെയാണെന്ന ക്യാപ്ഷനോടെയാണ് അസ്ത പോസ്റ്റ്. പങ്കുവെച്ചത്. ഭക്ഷണതാത്പര്യത്തെക്കുറിച്ചും ഓഫീസ് സമയത്തെക്കുറിച്ചുമുള്ള സാധാരണയുള്ള ചോദ്യങ്ങള്‍ക്കു പുറമെ സൂപ്പര്‍ ഹീറോകളെക്കുറിച്ചുമുള്ള ചോദ്യവും ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ, അമേരിക്കന്‍ കോമഡി സീരീസായ ഫ്രണ്ട്‌സിലെ ഫീബി, മോണിക്ക, റേച്ചല്‍ എന്നിവരില്‍ ആരാണെന്ന ചോദ്യവും യുവതിക്ക് ലഭിച്ച ചോദ്യപേപ്പറില്‍ ഉണ്ടായിരുന്നു
Apartment hunting in Bengaluru seems to be a cultural interview round these days@peakbengaluru pic.twitter.com/LTa9MJfvv3
— Astha (@AsthaPasta16) April 25, 2022
പോസ്റ്റിന് രസകരമായ കമന്റുകളുമായി നിരവധിപേർ രംഗത്തെത്തി. അതേസമയം ചോദ്യപേപ്പര്‍ താനാണുണ്ടാക്കിയതെന്ന അവകാശവാദവുമായി പാഖി ശര്‍മ എന്ന സ്ത്രീയും എത്തി. 150 പേര്‍ അപേക്ഷയുമായി എത്തുമ്പോള്‍ അവരില്‍നിന്ന് ഒരാളെ തിരഞ്ഞെടുക്കേണ്ടത് ബുദ്ധിമുട്ടേറിയ ജോലിയാണെന്ന് അവര്‍ പറഞ്ഞു. വാടക ലഭിക്കുന്നത് മാത്രമല്ല മാനദണ്ഡമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
@AsthaPasta16 thanks for making our interview viral 😆
— Pakhi Sharma (@101pakhi) April 26, 2022
When you have 150 applications, filtering is a must. Just being able to pay rent is no criteria, @Devina18Kumar @ChasiaNeha we did well!