kk

ദാമ്പത്യബന്ധങ്ങളിൽ മാനസികമായുള്ള ഇഷ്ടം പോലെ ശാരീരികമായ അടുപ്പത്തിനും പ്രാധാന്യമുണ്ട്. ലൈംഗിക ബന്ധത്തിലുണ്ടാകുന്ന താളപ്പിഴകൾ ദാമ്പത്യദീവിതത്തെയും സാരമായി ബാധിച്ചേക്കാം. തുടക്കത്തിലുള്ള താല്‍പര്യവും കാലക്രമേണ നഷ്ടപ്പെടുന്ന അവസ്ഥ എല്ലാ ദമ്പതികളിലും കാണാമെങ്കിലും ചിലരിൽ ഇത് പൂര്‍ണമായും സെക്‌സിനോട് വിരക്തി തോന്നുന്ന ഘട്ടത്തിലെത്തും.

ലൈംഗികബന്ധത്തിലേർപ്പെടുകയും അത് കഴിഞ്ഞ ഉടൻ തന്നെ നിങ്ങളുടെ പങ്കാളി വായനക്കോ പഠനത്തിനോ പോകുകയോ അല്ലെങ്കിൽ തിരിഞ്ഞുകിടന്ന് ഉറങ്ങുകയോ ചെയ്യാറുണ്ടോ? എങ്കിൽ സംഭോഗത്തിന് ശേഷം മറ്റ് ചില ജോലികൾ ചെയ്യാനായി പങ്കാളി കാത്തിരിക്കുകയാണെന്നും അല്ലെങ്കിൽ ഇതിനിടയിലും പങ്കാളിയുടെ മനസിൽ മറ്റ് ചില കാര്യങ്ങളാണുള്ളതെന്നുമാണ് സൂചിപ്പിക്കുന്നത്. ഇത്തരത്തിൽ നിങ്ങൾ ചെയ്യുന്നുണ്ടെങ്കിൽ അത് സെക്സിന്റെ ആഹ്ലാദം നീണ്ടുനിൽക്കാൻ സഹായിക്കില്ല. എന്തെല്ലാം കാര്യങ്ങളാണ് ലൈംഗിക ബന്ധം കഴിഞ്ഞയുടൻ ചെയ്യാൻ പാടില്ലാത്തതെന്ന് നോക്കാം

പങ്കാളികളിലൊരാളോ അല്ലെങ്കിൽ രണ്ടു പേരുമോ ലൈംഗികബന്ധം കഴിഞ്ഞയുടനേ ഉറക്കത്തിലേക്ക് വീണപോകാറുണ്ട്. സെക്സിന്റെ ഭംഗി തന്നെ കെടുത്തിക്കളയുന്ന ഒരു കാര്യമാണിത്. സെക്സിനിടയിൽ പങ്കാളികളുടെ മേൽ അഴുക്ക് പുരളുന്നത് സാധാരണമാണ്. അത് വൃത്തിയാക്കുന്നതിനും പ്രശ്നമില്ല. എന്നാൽ സെക്സ് കഴിഞ്ഞയുടൻ തന്നെ ബാത്ത്റൂമിലേക്ക് ഓടുന്നത് ഒരു ശരിയല്ല. നിങ്ങളുടെ പങ്കാളി സെക്സിന്റെ മൂഡിലായിരിക്കമ്പോൾ ഇത്തരത്തിൽ പോകുന്നത് ഒഴിവാക്കേണ്ടതാണ്.

കാമാസക്തിയുണ്ടാക്കുന്ന തരത്തിലുള്ള ഭക്ഷണം സെക്സിന് മുമ്പായി പങ്കാളിക്കൊപ്പം കഴിക്കുന്നത് നല്ല കാര്യമാണ്. എന്നാൽ സംഭോഗത്തിന് ശേഷം അടുക്കളയിലേക്ക് പോകുന്നത് ഒഴിവാക്കേണ്ടതാണ്. കൂടാതെ ആ സമയത്ത് മൊബൈൽ ഫോണിൽ മെസ്സേജോ മിസ്സ്ഡ് കോളോ കാത്തിരിക്കുന്നതും ശരിയായ കാര്യമല്ല. ചില പങ്കാളികൾക്ക് മാറിക്കിടന്ന് ഉറങ്ങുന്ന ശീലമുണ്ടാകാറുണ്ട്. എന്നാൽ സെക്സിന് ശേഷം പതിവായി തലയിണയും വിരിപ്പുമെടുത്ത് മറ്റൊരു മുറിയിലേക്ക് ഉറങ്ങാൻ പോകുന്നത് ഒഴിവാക്കേണ്ടതാണ്.