church

തിരുവനന്തപുരം: പാളയം എൽഎംഎസ് പള്ളിയിൽ പ്രതിഷേധം. പള്ളിയെ കത്തീഡ്രലാക്കി പ്രഖ്യാപിച്ചതിനെതിരെയാണ് പ്രതിഷേധം. ബിഷപ് ധർമ്മരാജ് റസാലം ആണ് പ്രഖ്യാപനം നടത്തിയത്. ഇതിനുപിന്നാലെ ഒരു വിഭാഗം കൂകി വിളിച്ചു.

പള്ളി കൈയടക്കിവച്ചിരിക്കുന്നവരിൽ നിന്ന് മോചിപ്പിച്ചെന്നും പള്ളിക്കമ്മിറ്റി പിരിച്ചുവിട്ടെന്നും ബിഷപ്പ് അറിയിച്ചു. 20 അംഗ പുതിയ കമ്മിറ്റിയെ നിയമിച്ചു. നിലവിലെ വൈദികരെ മാറ്റി പകരം അഞ്ച് വൈദികരെയും നിയോഗിച്ചു. ഇതിനുപിന്നാലെയാണ് പ്രതിഷേധമുയർന്നത്.

സ്ഥലത്ത് വൻ പൊലീസ് സന്നാഹമാണ് ഉള്ളത്. സഭയ്ക്ക് ജനാധിപത്യ രീതിയിലൊരു ഭരണഘടനയുണ്ടെന്നും, അതിന് വിരുദ്ധമായാണ് നടപടിയെന്നുമാണ് പ്രതിഷേധിക്കുന്നവർ പറയുന്നത്.