ബലാത്സംഗ കേസിൽ നടനും നിർമാതാവുമായ വിജയ് ബാബു ഒളിവിലാണ്. നടന്റെ പഴയൊരു അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലാകുയാണ് ഇപ്പോൾ. ഒട്ടും ക്ഷമയില്ലാത്തയാളാണ് താനെന്നും, ഒറ്റയ്ക്ക് ഒരു സ്ഥലത്ത് കൊണ്ടിടുന്നതാണ് തനിക്ക് തരാൻ കഴിയുന്ന ഏറ്റവും വലിയ ശിക്ഷയെന്നുമാണ് നടൻ പറയുന്നത്.

vijay-babu

'എനിക്ക് തരാൻ പറ്റുന്ന ഏറ്റവും വലിയ പണിഷ്‌മെന്റ് ആരുമില്ലാത്ത ഒരു ദ്വീപിൽ രണ്ട് ദിവസമിടുകയെന്നതാണ്. എനിക്ക് പറ്റില്ല. ഞാനൊരു മൾട്ടി ടാസ്‌കറാണ്, എനിക്ക് ഒരുസമയത്ത് ഒരുപാട് കാര്യങ്ങൾ ചെയ്യണം. പക്ഷേ അഭിനയിക്കുമ്പോൾ അതിൽ പൂർണമായും ഫോക്കസ് ചെയ്യണം. വേറൊന്നും ചിന്തിക്കാൻ പറ്റില്ല. ആ കഥാപാത്രത്തെക്കുറിച്ച് മാത്രം ചിന്തിക്കണം.

ചിലപ്പോൾ നമ്മൾ പോകുന്ന ലൊക്കേഷനിൽ റേഞ്ച് ഇല്ലായിരിക്കും. അപ്പോൾ മൾട്ടിടാസ്‌കിംഗ് എന്ന പരിപാടി നടക്കില്ല. ഭയങ്കര ക്ഷമ വേണം. ശ്ശേ, ടൈം വേസ്റ്റായി പോയെന്ന് ചിലപ്പോൾ തോന്നും.പക്ഷേ അഭിനയിച്ച് കഴിഞ്ഞ് സ്‌ക്രീനിൽ കാണുമ്പോൾ കുറച്ചുകൂടെ ബെറ്റർ ആക്കാമായിരുന്നെന്നും തോന്നും.' വിജയ് ബാബു പറഞ്ഞു.