
മമ്മൂട്ടി ഒന്നാന്തരമൊരു ഫോട്ടോഗ്രാഫറാണെന്ന കാര്യം മലയാളികൾക്കെല്ലാം അറിയുന്നതാണ്. പല താരങ്ങളുടെയും അദ്ദേഹം പകർത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിട്ടുമുണ്ട്.
ഇത്തവണ അദ്ദേഹത്തിന്റെ കാമറയ്‌ക്ക് മുന്നിൽ പോസ് ചെയ്തിരിക്കുന്നത് മകനും നടനുമായ ദുൽഖർ സൽമാനാണ്. കാമറ മമ്മൂട്ടി എന്ന കാപ്ഷനോടെ ദുൽഖർ തന്നെയാണ് ഫേസ്ബുക്കിൽ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
മൂന്ന് ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. കറുപ്പും റെഡും കോമ്പിനേഷനിലുള്ള ഷർട്ടിൽ അതീവ സുന്ദരനായിട്ടാണ് ദുൽഖറിനെ കാണുന്നത്.
ഫോട്ടോസ് പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ ആരാധകർക്കിടയിൽ സംഗതി ചർച്ചയായിട്ടുണ്ട്. നിരവധി പേരാണ് താരത്തിന് അഭിനന്ദനം അറിയിച്ചിരിക്കുന്നത്.