
തിരുവനന്തപുരം: കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എംജി സുരേഷ് കുമാറിനെതിരെ രൂക്ഷവിമർശനവുമായി ചെയർമാൻ ഡോ. ബി അശോക്. മര്യാദ പാലിച്ച് ജോലിക്ക് വരണമെന്ന് അദ്ദേഹം പറഞ്ഞു.
മാടമ്പിത്തരം കുടുംബത്ത് വച്ച് മര്യാദയ്ക്ക് ജോലിക്ക് വരണം. ധിക്കാരം പറഞ്ഞാൽ അവിടെ ഇരിക്കെടോ എന്ന് ഓഫീസിലെ ഏത് ഉദ്യോഗസ്ഥനോടും മാന്യമായി പറയും. അച്ചടക്ക ലംഘനം വച്ചുപൊറുപ്പിക്കില്ലെന്നും കെ എസ് ഇ ബി ചെയർമാൻ പറഞ്ഞു.
കെ എസ് ഇ ബി സമരം ഒത്തുതീർപ്പാക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് വിമർശനവുമായി ബി അശോക് രംഗത്തെത്തിയിരിക്കുന്നത്. ഒരു അഭിമുഖത്തിനിടെയായിരുന്നു വിമർശനം.