
തനിക്കെതിരെ വ്യാജ ഓഡിയോ ക്ലിപ്പുകൾ പ്രചരിക്കുന്നതായി സാമൂഹിക പ്രവർത്തകനും യുഡിഎഫ് സ്ഥാനാർത്ഥിയുമായിരുന്ന ഫിറോസ് കുന്നുംപറമ്പിൽ. ഫേസ്ബുക്ക് ലൈവിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഒരു കുട്ടിയുടെ ചികിത്സയ്ക്ക് സഹായം തേടി വീഡിയോ ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ രണ്ട് ലക്ഷം രൂപ അഡ്വാൻസും ഒപ്പം ഹോട്ടൽ മുറിയും ആവശ്യമായ ഭക്ഷണവും വേണമെന്ന് ആവശ്യപ്പെട്ടു എന്നാണ് കുട്ടിയുടെ അയൽവാസി എന്ന് പരിചയപ്പെടുത്തുന്നയാൾ ഓഡിയോയിൽ പറയുന്നത്.
ഈ ഓഡിയോ വ്യാജമാണെന്നും താനോ തന്റെ ആളുകളോ അങ്ങനെയൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും ഫിറോസ് ലൈവിൽ പറയുന്നു. ഇങ്ങനെ കള്ളം പ്രചരിപ്പിക്കുന്നവരെ കെട്ടിയിട്ട് തല്ലുകയാണ് വേണ്ടതെന്നും ഫിറോസ് പറയുന്നു. ഒരു രോഗിയുടെ കൈയിൽ നിന്നും പണം ആവശ്യപ്പെട്ടിട്ടില്ലെന്നും കൈയിൽ ഉള്ളത് കൂടി അങ്ങോട്ട് കൊടുക്കുകയാണ് ചെയ്യാറുള്ളതെന്നും അദ്ദേഹം പറഞ്ഞു. വീഡിയോ കാണാം.