
അശ്വതി:  അശ്രാന്ത പരിശ്രമം മൂലം ഉന്നത തല പരീക്ഷകളിൽ വിജയം കൈവരിക്കും. ആധുനിക യന്ത്രസാമഗ്രികൾ വാങ്ങിക്കും.
ഭരണി: ഭാഗ്യക്കുറി ലഭിക്കും. വാഹനം മാറ്റി പുതിയത് വാങ്ങും. സംഗീതം, കലാസാഹിത്യ പ്രവർത്തനം, ഫലിതപ്രയോഗങ്ങൾ വഴി അന്യരെ രസിപ്പിക്കൽ.
കാർത്തിക: കാര്യമായ കാരണം കാണാതെ കുട്ടികളെ കരിയിപ്പിക്കാൻ ഇടയാകും. കുടുംബത്തിൽ അകാരണ കലഹം, മേലധികാരികളിൽ നിന്ന് ശിക്ഷണ നടപടികൾ നേരിടും.
രോഹിണി: രോമാഞ്ചം ഉളവാക്കുന്ന സംഭവവികാസങ്ങൾ ഉണ്ടാകും. വളരെക്കാലമായി കാണാനാഗ്രഹിക്കുന്ന വ്യക്തികളെ യാദൃച്ഛികമായി കണ്ടുമുട്ടും.
മകയിരം: മക്കളുടെ വിവാഹകാര്യങ്ങളിൽ അനുകൂലമായ തീരുമാനമെടുക്കും. ആഡംബര ജീവിതം നയിക്കും.
തിരുവാതിര: തീരുമാനിച്ചുവച്ച വിവാഹ കാര്യം വേണ്ടെന്നു വയ്ക്കേണ്ടിവരുന്നതിൽ നിരാശ. സത്സംഗം, ദേഹപുഷ്ടി, വിദേശ യാത്രക്കുള്ള അനുമതി.
പുണർതം: പൂർണമായി വിശ്വസിക്കുക മൂലം ചതിയിലകപ്പെടാൻ സാദ്ധ്യത. രാഷ്ട്രീയപരമായി ഔന്നത്യം. വിശേഷ സ്ഥാനലബ്ധി.
പൂയം: പൂജക്കായും സദ്യക്കായും നല്ല തുക ചെലവാക്കും. പുതിയ കിണർ കുഴിച്ച് ജലക്ഷാമം പരിഹരിക്കും.
ആയില്യം: ആയാസപ്പെട്ട് കയറിയിറങ്ങി നടന്നും സന്താനങ്ങളുടെ വിദ്യാഭ്യാസാവശ്യങ്ങൾ നിർവഹിച്ചുകൊടുക്കാൻ കഴിയും. ലഹരിപദാർത്ഥങ്ങളോട് വൈമുഖ്യം.
മകം: മതപരമായ കാര്യങ്ങളിൽ മുന്നിൽ നടന്നു പ്രവർത്തിക്കും. സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കും.
പൂരം: പൂർവിക സ്വത്ത് ലഭിക്കും. സന്താനങ്ങൾക്ക് വിദ്യാഭ്യാസ പുരോഗതി.
ഉത്രം: ഉദ്യോഗസ്ഥർക്ക് ഇഷ്ടപ്പെട്ട സ്ഥലത്തേക്ക് മാറ്റം ലഭിക്കും. പുണ്യദേവാലയ സന്ദർശനം, രോഗവിമുക്തി.
അത്തം: അത്താഴപൂജ കഴിയുന്നതുവരെ അമ്പലത്തിലിരുന്ന് ഭജിക്കാനിടയുണ്ട്. അഭിനയിക്കാനവസരം ലഭിക്കും.
ചിത്തിര: ചിന്താശക്തി, ആരോഗ്യപുഷ്ടി എന്നിവ യോഗപരിശീലനത്തിലൂടെ നേടാൻ കഴിയും. ജീവിതപങ്കാളികളോടും സന്താനങ്ങളോടും അടുപ്പം.
ചോതി: ചോരഭയം, ചൂഷണങ്ങൾക്ക് പാത്രമാകൽ, വ്യവഹാര വിജയം. ഇഷ്ടജന സഹവാസം.
വിശാഖം: വിശേഷ പൂജകളിൽ പങ്കെടുക്കും. പുതിയ ജോലി ലഭിക്കാനിടയുണ്ട്.
അനിഴം: അനിയന്ത്രിതമായ സന്ദർഭങ്ങളുണ്ടാകാതിരിക്കാൻ യോഗ പരിശീലനം നന്നായിരിക്കും.
തൃക്കേട്ട: തൃക്കാൽക്കൽ തൊട്ടുവന്ദിച്ചതു കണ്ട് ഗുരുനാഥന് ആനന്ദാശ്രുക്കൾ കവിഞ്ഞൊഴുകും. പകർച്ചവ്യാധികൾ വിട്ടുമാറും.
മൂലം: മൂലകുടുംബത്തിലെ പൂജകൾക്ക് പങ്കെടുക്കും. വിദേശത്തുള്ള ഉദ്യോഗം നഷ്ടപ്പെടും.
പൂരാടം: പൂരാഘോഷ പരിപാടികളിൽ സംബന്ധിക്കും. സന്താനങ്ങൾക്ക് ഗീതാവാദ്യ നൃത്തങ്ങൾ, കലാകായിക മത്സരങ്ങളിൽ സമുന്നത സ്ഥാനലബ്ധി.
ഉത്രാടം: ഉത്തമ സുഹൃത്തുക്കളെ ലഭിക്കും. കലാസാഹിത്യ പ്രവർത്തനം മൂലം ബഹുമാനവും വരുമാനവും വർദ്ധിക്കും.
തിരുവോണം: തിരുമധുരം നിവേദിച്ചത് സേവിക്കയാൽ ഉന്മേഷം കൂടിവരുന്നതായി തോന്നും. ഗൃഹാവശ്യങ്ങൾക്കായി നിക്ഷേപ സംഖ്യകളിൽ നിന്ന് പണം പിൻവലിക്കും.
അവിട്ടം: അവിചാരിതമായി ഉണ്ടായ തർക്കങ്ങളിൽ മദ്ധ്യസ്ഥത വഹിക്കാനിടയാകും. വഞ്ചനയിലകപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം.
ചതയം: ചതവ് സംഭവിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. സഹപ്രവർത്തകരെയും അമിതമായി വിശ്വസിക്കരുത്.
പൂരുരുട്ടാതി: പൂരപ്പറമ്പിൽ തിരക്കിൽ സ്വർണാഭരണങ്ങൾ നഷ്ടപ്പെടാം. പ്രദർശനശാലകൾ സന്ദർശിക്കാം.
ഉത്രട്ടാതി: ഉത്തരവാദിത്വം കൂടിവരുന്നതതാണ്. അതിനു സംഭരിച്ച ധനം മാറിച്ചെലവഴിക്കേണ്ടതായി വരും.
രേവതി: രജസ്വലയായ ദിവസങ്ങളിൽ സംഭാഷണമേല്ക്കരുതെന്നുള്ള വിഷയം ചിലപ്പോൾ മറക്കും. അപരിചിതരുമായി യാത്രാവേളകളിൽ കൂടുന്നത് ദോഷമായി ഭവിക്കും.