ഹിറ്റ് കോംബോയായ സത്യൻ അന്തിക്കാടും ജയറാമും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മകൾ. ഇവർക്കൊപ്പം ഏറെ നാൾക്കു ശേഷം മടങ്ങിയെത്തുന്ന മീരാ ജാസ്മിനും എത്തിയതോടെ റിലീസിനു മുൻപേ പ്രേക്ഷക ശ്രദ്ധ നേടാൻ ചിത്രത്തിനായി.

അച്ഛനും അമ്മയും മകളും അടങ്ങുന്ന ഒരു കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ഇക്ബാൽ കുറ്റിപ്പുറമാണ് രചന. ഇന്നസെന്റ്, ശ്രീനിവാസൻ, സിദ്ധിഖ്, അല്‍ത്താഫ്, ബാലാജി മനോഹര്‍, ജയശങ്കർ , കൊല്ലം രമേശ് തുടങ്ങിയവരും ചിത്രത്തിലെത്തുന്നുണ്ട്.

മികച്ച ചിത്രമാണ് മകളെന്നാണ് പ്രേക്ഷകർ പറയുന്നത്. കുടുംബത്തോടെ തന്നെ എല്ലാവരും ചിത്രം കാണണമെന്നും ഇവർ അഭിപ്രായപ്പെടുന്നു. കൂടുതൽ പ്രതികരണങ്ങൾ കാണാം...

makal