bsf

അമൃത്‌സർ: പാക് അതിർത്തി കടന്ന് പഞ്ചാബിലെ ഗ്രാമത്തിലെത്തിയ ഡ്രോൺ വെടിവച്ചിട്ട് അതിർത്തി രക്ഷാ സേന. വെള‌ളിയാഴ്‌ച പുലർച്ചെ 1.15ഓടെ അമൃത്‌സർ സെക്‌ടറിലെ ധനോ കലൻ ഗ്രാമത്തിലാണ് ഡ്രോൺ കണ്ടെത്തിയത്.

കറുപ്പ് നിറത്തിലുള‌ള ഡിജെഐ മാട്രിസ്-300 വിഭാഗത്തിൽ പെട്ട ചൈനീസ് നിർമ്മിത ഡ്രോണായിരുന്നു പറന്നെത്തിയത്.

ബിഎസ്എഫ് സേന വെടിവച്ച് ഡ്രോൺ വീഴ്‌ത്തി. ഡ്രോൺ പറക്കുന്നത് കണ്ട് ബിഎസ്‌എഫ് പൊലീസിനെ വിവരം അറിയിക്കുകയും മേഖല വളയുകയും ചെയ്‌തു. തുടർന്ന് മണിക്കൂറുകളോളം സംയുക്തമായി നടത്തിയ പരിശോധനയിൽ 6.15ഓടെ ഡ്രോൺ കണ്ടെത്തി വെടിവച്ചിടുകയായിരുന്നു.

ഇതിനിടെ വെള‌ളിയാഴ്‌ച പുലർച്ചെ കാശ്‌മീരിലെ രജൗരി ജില്ലയിൽ പാക് കറൻസികളും മഴുവുമായി 55കാരനെ നിയന്ത്രണ രേഖയിൽ പിടികൂടിയിരുന്നു. ഇയാളെ പിന്നീട് പൊലീസിന് കൈമാറി.