suresh-gopi

നടൻ സുരേഷ് ഗോപിയെ അധിക്ഷേപിച്ച പോസ്റ്റിന് മകൻ ഗോകുൽ സുരേഷ് നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ ചർച്ചയായി. ഒരു വശത്ത് സുരേഷ് ഗോപിയുടെ താടി വളർത്തിയ പുതിയ ലുക്കും മറു ഭാഗത്ത് എഡിറ്റ് ചെയ്ത സിംഹവാലൻ കുരങ്ങിന്റെ ചിത്രവും ചേർത്ത് വച്ച് ഈ ചിത്രത്തിന് രണ്ട് വ്യത്യാസങ്ങളുണ്ട്,​ കണ്ടുപിടിക്കാമോ എന്നൊരു കുറിപ്പും എഴുതിയാണ് ഒരു വ്യക്തി ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.

suresh

ചിത്രത്തിന് താഴെ ഗോകുൽ സുരേഷ് നൽകിയിരിക്കുന്ന മറുപടിയാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചർച്ച. രണ്ടു വ്യത്യാസങ്ങളുണ്ട്. ലെഫ്റ്റിൽ നിന്റെ തന്തയും റൈറ്റിൽ എന്റെ തന്തയും എന്നായിരുന്നു ഗോകുലിന്റെ മറുപടി.

അതോടെ പോസ്റ്റും മറുപടിയും സോഷ്യൽ മീഡിയയിൽ വൈറലായി. പിന്നാലെ നിരവധി പേരാണ് ഗോകുലിനെ അഭിനന്ദിച്ച് കമന്റുകൾ നൽകിയിരിക്കുന്നത്. ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിന് വേണ്ടി താടി വളർത്തിയ നടന്റെ പുതിയ ലുക്കാണ് ചർച്ചയായത്.