
ഗുവാഹത്തി: വനിതാ സബ് ഇൻസ്‌പെക്ടറെ അപമാനിച്ച കേസിൽ അറസ്റ്റിലായ ഗുജറാത്ത് എം.എൽ.എ ജിഗ്നേഷ് മേവാനിക്ക് അസാം കോടതി ജാമ്യം അനുവദിച്ചു.
പൊലീസ് ഉദ്യോഗസ്ഥയെ കൈയേറ്റം ചെയ്യുകയും സ്വമേധയാ പരിക്കേൽപ്പിക്കുകയും ചെയ്തെന്നാരോപിച്ച് ബാർപേട്ട പൊലീസ് സ്റ്റേഷനിൽ ഏപ്രിൽ 25നാണ് ജിഗ്നേഷ് മേവാനിക്കെതിരെ കേസെടുത്തത്.
എം.എൽ.എ തന്നെ അസഭ്യം പറഞ്ഞതായും അപമര്യാദയായി സ്പർശിച്ചെന്നും സബ് ഇൻസ്പെക്ടർ പരാതി നൽകിയിരുന്നു. പ്രധാനമന്ത്രിക്കെതിരെ ട്വീറ്റ് ചെയ്തെന്ന കേസിൽ ഏപ്രിൽ 25ന് ജാമ്യം ലഭിച്ചെങ്കിലും ഈ കേസിൽ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.