kk

ഞാവലിന്റെ ഇല,​ കായ്,​ തൊലി എന്നിവയെല്ലാം ഔഷധഗുണമുള്ളതാണ്. പുരാതന കാലം മുതലേ ഞാവൽ ഔഷധമായി ഉപയോഗിച്ചു വരുന്നു. വിളർച്ചയും രക്തക്കുറവും പരിഹരിക്കാൻ ഞാവൽ കായും ഇലയും നല്ലതാണ്. ഞാവൽ ഇലയുടെ മറ്റ് ഗുണങ്ങൾ കേട്ടോളൂ.

മികച്ച രോഗപ്രതിരോധശേഷിയ്‌ക്ക് പുറമേ പ്രമേഹത്തിനെതിരെ പൊരുതാൻ കഴിവുണ്ട് ഞാവൽ ഇലയ്‌ക്ക്. ദഹനപ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ അത്യുത്തമമാണിത്. വയറിളക്കത്തിനുള്ള ഔഷധമാണ്. വയറുകടി ശമിപ്പിക്കും. ഇല അരച്ചാണ് ഉപയോഗിക്കേണ്ടത്. വായിലെ അൾസർ പലരെയും അലട്ടുന്ന പ്രശ്‌നമാണ്. ഞാവൽ ഇല ചവച്ച് കഴിക്കുന്നത് വായിലെ അൾസർ വേഗത്തിൽ ശമിക്കാൻ സഹായിക്കും. വിറ്റാമിൻ എ,​ സി. എന്നിവ ഞാവലിൽ അടങ്ങിയിട്ടുണ്ട്. അത്ഭുതകരമായ ആന്റി ബയോട്ടിക് ശേഷിയും ‍ഞാവൽ ഇലയ്‌ക്കുണ്ട്.