
ജയ്‌പൂർ: പോക്സോ കേസിൽ രണ്ട് പ്രതികൾക്ക് വധശിക്ഷ വിധിച്ച് രാജസ്ഥാനിലെ കോടതി. പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലാണ് രാജസ്ഥാനിലെ ബുണ്ടി കോടതി വധശിക്ഷ വിധിച്ചത്. കുറ്റവാളികളായ സുൽത്താൻ ബിൽ, ചോട്ടു ലാൽ എന്നിവരെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്.
പതിനൊന്ന് ദിവസത്തിനകം വധശിക്ഷ നടപ്പാക്കണമെന്ന് രാജസ്ഥാനിലെ ബുണ്ടി കോടതി ഉത്തരവിറക്കി. കഴിഞ്ഞ ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.