moideen

പേരാമ്പ്ര: ഒമാനിൽ സലാലയിലെ പള്ളിയിൽ കോഴിക്കോട് ചെറുവണ്ണൂർ കക്കറമുക്ക് സ്വദേശിയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. നിട്ടംതറമ്മേൽ മൊയ്തീൻ (50) ആണ് സലാല സാദയിലെ ഖദീജ മസ്ജിദിൽ ഇന്നലെ രാവിലെ പത്ത‌ുമണിയോടെ വെടിയേറ്റു മരിച്ചത്. നമസ്കാരത്തിന് എത്തിയ മൊയ്തീനെ ആരാണ് വെടിവച്ചതെന്ന് വ്യക്തമല്ല. മൃതദേഹത്തിന് സമീപം തോക്ക് കണ്ടെത്തിയതായി പറയുന്നു. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് പള്ളിയിൽ നമസ്‌കാരം നിറുത്തിവച്ചു. സലാല ഖദീജ മസ്ജിദിന് സമീപം ഷോപ്പിൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: ആയിശ. മക്കൾ: നാസർ, ബുഷ്റ, ഹഫ്സത്ത്. മരുമകൻ: സലാം.