കൊച്ചി: വെണ്ണല തൈക്കാട്ട് ശ്രീ മഹാദേവ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് ഭാഗവതസപ്താഹം മേയ് ഒന്നുമുതൽ എട്ടുവരെ നടക്കും. ക്ഷേത്രം തന്ത്രി പുലിയന്നൂർ മുരളി നാരായണൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യും. ഗുരുവായൂർ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് പ്രഭാഷണം നടത്തും. രമാദേവി തൃപ്പൂണിത്തുറയാണ് പാരായണം ചെയ്യുന്നത്.