കൊച്ചി: പ്രമുഖ പ്രവാസി വ്യവസായിയും മാടശേരി വെഞ്ചേഴ്‌സ് ഉടമയുമായ വർഗീസ് പൗലോസ് നേതൃത്വം നൽകുന്ന ഫാമിംഗ്ടൺ ഫ്രൂട്ട്‌സ് ആൻഡ് വെജിറ്റബിൾസിന്റെ കേരളത്തിലെ ആദ്യ വിപണനകേന്ദ്രം കാക്കനാട് ഇടച്ചിറയിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. ഗുണമേന്മയുള്ള പച്ചക്കറികൾക്കും പഴവർഗങ്ങൾക്കും മാത്രമായി ഗ്രൂപ്പിന്റെ കീഴിൽ സമീപഭാവിയിൽ ഇത്തരത്തിലുള്ള പത്തിൽപ്പരം ഔട്ട്‌ലെറ്റുകൾ കൊച്ചി നഗരത്തിൽ തുറക്കുമെന്ന് സി.എം.ഡി വർഗീസ് പൗലോസ് പറഞ്ഞു. ഡയറക്ടർ കൊച്ചുറാണി വർഗീസ്, സി.ഇ.ഒ സാബിൻ വർഗീസ്, സോളമൻ വർഗീസ്, തൃക്കാക്കര നഗരസഭ ചെയർപേഴ്സൻ അജിത തങ്കപ്പൻ, കൗൺസിലർമാരായ സ്മിത സണ്ണി, ഷാനാ അബ്ദു, അനിത ജയചന്ദ്രൻ എന്നിവർ പങ്കെടുത്തു.