cbi5

ദുബായ്: ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ സി ബി ഐ 5: ദ് ബ്രെയിനിന്റെ ട്രെയിലർ ബുർജ് ഖലീഫയിൽ പ്രദർശിപ്പിച്ചു. പ്രദർശനം കാണാൻ ചിത്രത്തിലെ മുഖ്യകഥാപാത്രമായ സേതുരാമയ്യരെ അവതരിപ്പിക്കുന്ന മമ്മൂട്ടിയും എത്തിയിരുന്നു. മമ്മൂട്ടിക്കൊപ്പം രമേശ് പിഷാരടി, രഞ്ജി പണിക്കർ എന്നിവരും പ്രദർശനം കാണുന്നതിന് വേണ്ടി ബുർജ് ഖലീഫയിൽ എത്തി. ദുൽഖർ സൽമാൻ നായകനായ കുറുപ്പാണ് ഇതിന് മുമ്പ് ബുർജ് ഖലീഫയിൽ പ്രദർശിപ്പിച്ച മലയാള ചിത്രം.

ലോ​ക​ ​സി​നി​മാ​ ​ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് ​ഒ​രേ​ ​നാ​യ​ക​നും​ ​ഒ​രേ​ ​സം​വി​ധാ​യ​ക​നും​ ​ഒ​രേ​ ​തി​ര​ക്ക​ഥാ​കൃ​ത്തും​ ​ഒ​രു​ ​ചി​ത്ര​ത്തി​ന്റെ​ ​അ​ഞ്ചാം​ ​ഭാ​ഗ​ത്തി​ന് ​വേ​ണ്ടി​ ​ഒ​രു​മി​ക്കു​ന്ന​ത്.​ ​മ​മ്മൂ​ട്ടി​ ​കെ.​ ​മ​ധു.​ ​എ​സ്.​എ​ൻ.​ ​സ്വാ​മി​ ​ടീ​മി​നൊ​പ്പം​ ​സി.​ബി.​ഐ​ ​സീ​രി​സി​ലെ​ ​എ​ല്ലാ​ ​ചി​ത്ര​ങ്ങ​ളി​ലും​ ​പ്ര​വ​ർ​ത്തി​ച്ച​ ​മ​റ്റൊ​രാ​ൾ​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​ ​അ​രോ​മ​ ​മോ​ഹ​നാ​ണ്.

മ​മ്മൂ​ട്ടി​ക്കും​ ​മ​ല​യാ​ള​ ​സി​നി​മ​യ്ക്കും​ ​ത​മി​ഴ് ​നാ​ടു​ൾ​പ്പെ​ടെ​യു​ള്ള​ ​ഇ​ത​ര​ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​വി​പ​ണി​മൂ​ല്യം​ ​വ​ർ​ദ്ധി​പ്പി​ച്ച​ത് ഒരു സി​.ബി​.െഎ ഡയറി​ക്കുറി​പ്പാണ്. മ​ദ്രാ​സി​ലെ​ ​പ​ഴ​യ​ ​സ​ഫ​യ​ർ​ ​തി​യേ​റ്റ​റി​ൽ​ ​തു​ട​ർ​ച്ച​യാ​യി​ 225​ ​ദി​വ​സ​മാ​ണ് ​ഒ​രു​ ​സി.​ബി.​ഐ​ ​ഡ​യ​റി​ക്കു​റി​പ്പ് ​പ്ര​ദ​ർ​ശി​പ്പി​ച്ച​ത്.​ ​ചി​ത്ര​ത്തി​ന്റെ​ ​അ​ഭൂ​ത​പൂ​ർ​വ്വ​മാ​യ​ ​വി​ജ​യം​ ​ക​ണ്ടാ​ണ് ​നി​ർ​മ്മാ​താ​വ് ​കോ​വൈ​ ​ചെ​ഴി​യ​ൻ​ ​മ​മ്മൂ​ട്ടി,​ ​കെ.​ ​മ​ധു​ ​എ​സ്.​ ​എ​ൻ.​ ​സ്വാ​മി​ ​ടീം​ ​ത​മി​ഴി​ൽ​ ​അ​ര​ങ്ങേ​റി​യ​ ​മൗ​നം​ ​സ​മ്മ​തം​ ​നി​ർ​മ്മി​ക്കാ​ൻ​ ​മു​ന്നോ​ട്ട് ​വ​ന്ന​ത്.
സി.​ബി.​ഐ​ 5​ ​ൽ​ ​മ​മ്മൂ​ട്ടി​ക്കും​ ​ജ​ഗ​തി​ക്കു​മൊ​പ്പം​ ​മു​കേ​ഷ്,​ ​ര​ൺ​ജി​ ​പ​ണി​ക്ക​ർ,​ ​ര​മേ​ഷ് ​പി​ഷാ​ര​ടി,​ ​സ​ന്തോ​ഷ് ​കീ​ഴാ​റ്റൂ​ർ,​ ​ആ​ശാ​ശ​ര​ത്,​ ​മാ​ള​വി​ക​ ​മേ​നോ​ൻ​ ​തു​ട​ങ്ങി​യ​വ​രും​ ​വേ​ഷ​മി​ടു​ന്നു​ണ്ട്.
സ്വ​ർ​ഗ​ ​ചി​ത്ര​യു​ടെ​ ​ബാ​ന​റി​ൽ​ ​അ​പ്പ​ച്ച​നാ​ണ് ​ചി​ത്രം​ ​നി​ർ​മ്മി​ക്കു​ന്ന​ത്.​ ​സി.​ബി.​ഐ​ ​സി​രീ​സി​ലെ​ ​ഏ​റ്റ​വും​ ​അ​ധി​കം​ ​ക​ള​ക്ഷ​ൻ​ ​നേ​ടി​യ​ ​സേ​തു​രാ​മ​യ്യ​ർ​ ​സി.​ബി.​ഐ​യു​ടെ​യും​ ​ഒ​ടു​വി​ലി​റ​ങ്ങി​യ​ ​നേ​ര​റി​യാ​ൻ​ ​സി.​ബി.​ഐ​യു​ടെ​യും​ ​വി​ത​ര​ണം​ ​സ്വ​ർ​ഗ​ചി​ത്ര​യാ​യി​രു​ന്നു.
അ​ഖി​ൽ​ ​ജോ​ർ​ജാ​ണ് ​സി.​ബി.​ഐ​ ​അ​ഞ്ചി​ന്റെ​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്ന​ത്.​ ​സം​ഗീ​തം​ ​ജേ​ക്ക്സ് ​ബി​ജോ​യ്.​ ​സം​ഗീ​ത​ ​മാ​ന്ത്രി​ക​ൻ​ ​ശ്യാം​ ​ഒ​രു​ക്കി​യ​ ​സി.​ബി.​ഐ​ ​തീം​ ​മ്യൂ​സി​ക് ​പു​തി​യ​ ​ഭാ​ഗ​ത്തി​ന്റെ​യും​ ​സ​വി​ശേ​ഷ​ത​ക​ളി​ലൊ​ന്നാ​യി​രി​ക്കും.