vijay-babu

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ ദു​ബാ​യി​​​ലു​ള്ള നടനും നിർമാതാവുമായ​ ​വി​ജ​യ് ​ബാ​ബു​വി​നെ​ ​നാ​ട്ടി​​​ലെ​ത്തി​​​ക്കാ​ൻ​ ​പൊ​ലീ​സ് ​കേ​ന്ദ്ര​ ​അ​ന്വേ​ഷ​ണ​ ​ഏ​ജ​ൻ​സി​ക​ളു​ടെ​ ​സ​ഹാ​യം​ ​തേ​ടി.​ പാസ്‌പോർട്ട് കണ്ടുകെട്ടാൻ അപേക്ഷ സമർപ്പിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം. നാ​ട്ടി​​​ലെ​ത്തി​​​യാ​ൽ​ ​മു​ൻ​കൂ​ർ​ ​ജാ​മ്യാ​പേ​ക്ഷ​ ​അ​വ​ഗ​ണി​ച്ച് ​വിമാനത്താവളത്തിൽ വച്ചുതന്നെ അറസ്റ്റ് ചെയ്തേക്കും.​

​ഇ​യാ​ളു​ടെ​ ​ചി​ല​ ​സു​ഹൃ​ത്തു​ക്ക​ളു​ടേ​യും​ ​സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടേ​യും​ ​മൊ​ഴി​ ​രേ​ഖ​പ്പെ​ടു​ത്തി. മേയ് 16നാണ് നടന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വിധി വരുന്നത്. അതേസമയം യുവനടി എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയ ഉടൻ വിജയ് ബാബു വിവരമറിഞ്ഞെന്ന് സൂചനയുണ്ട്. വിവരം എങ്ങനെയാണ് ചോർന്നതെന്ന് കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു.

ഈ മാസം 22 നാണ് നടി പരാതി നൽകിയത്. 24നാണ് വിജയ് ബാബു ദുബായിലേക്ക് പോയത്. പരാതി നല്‍കി രണ്ടുദിവസം കഴിഞ്ഞ് പ്രതി വിദേശത്തേക്ക് കടന്നത് തടയാൻ പൊലീസിന് കഴിഞ്ഞില്ല എന്നത് വിമർശനത്തിനിടയാക്കിയിട്ടുണ്ട്.