
കോഴിക്കോട്: വ്ളോഗർ റിഫ മെഹ്നുവിന്റെ മരണത്തിൽ ഭർത്താവ് മെഹ്നാസിനെതിരെയുള്ള അന്വേഷണത്തിൽ പ്രതീക്ഷയുണ്ടെന്ന് കുടുംബം. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് റിഫയുടെ പിതാവ് ആവശ്യപ്പെട്ടു.
മകളുടെ മരണത്തിൽ മെഹ്നാസിന്റെ സുഹൃത്തുക്കൾക്ക് പങ്കുണ്ടെങ്കിൽ അവരും ശിക്ഷിക്കപ്പെടണം. എത്രയും പെട്ടെന്ന് സംഭവത്തിന്റെ സത്യാവസ്ഥ എന്താണെന്ന് അറിയാമെന്ന പ്രതീക്ഷയിലാണെന്നും യുവതിയുടെ പിതാവ് ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
മെഹ്നാസിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തത്. കഴിഞ്ഞ മാസം ദുബായിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിലാണ് വ്‌ളോഗറും ആൽബം താരവുമായ റിഫയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് മരണത്തില്‍ ദുരൂഹതയാരോപിച്ച് റിഫയുടെ പിതാവും മാതാവും സഹോദരനും റൂറല്‍ എസ് പിക്ക് പരാതി നല്‍കുകയായിരുന്നു.