industry

കൊച്ചി: രാജ്യത്ത് സമ്പദ്‌പ്രതിസന്ധി വിട്ടകന്നിട്ടില്ലെന്ന സൂചന ശക്തമാക്കി മാർച്ചിൽ മുഖ്യ വ്യവസായമേഖലയുടെ വളർച്ച ഫെബ്രുവരിയിലെ 6 ശതമാനത്തിൽ നിന്ന് 4.3 ശതമാനത്തിലേക്ക് ഇടിഞ്ഞു.

കൽക്കരി,​ ക്രൂഡോയിൽ,​ പ്രകൃതിവാതകം,​ റിഫൈനറി ഉത്‌പന്നങ്ങൾ,​ വളം,​ സ്‌റ്റീൽ,​ സിമന്റ്,​ വൈദ്യുതി എന്നീ എട്ട് സുപ്രധാന വിഭാഗങ്ങളാണ് മുഖ്യ വ്യവസായമേഖലയിലുള്ളത്. ഇതിൽ വളം,​ സിമന്റ്,​ വൈദ്യുതി എന്നിവ മാത്രമാണ് മാർച്ചിൽ ഫെബ്രുവരിയേക്കാൾ വളർച്ച കുറിച്ചത്.

കിതച്ചും കുതിച്ചും

മുഖ്യ വ്യവസായമേഖലയുടെ വളർച്ച മാർച്ചിലും ഫെബ്രുവരിയിലും:

വിഭാഗം മാർച്ച് ഫെബ്രുവരി

കൽക്കരി -0.1% 6.8%

ക്രൂഡോയിൽ -3.4%-2.2%

പ്രകൃതിവാതകം 7.6% 12.5%

റിഫൈനറി ഉത്പന്നം 6.2% 8.8%

വളം 15.3% -1.4%

സ്‌റ്റീൽ 3.7% 5.9%

സിമന്റ് 8.8% 5.0%

വൈദ്യുതി 4.9% 4.5%

10.4%

കഴിഞ്ഞ സാമ്പത്തികവർഷത്തെ (2021-22)​ മൊത്തം മുഖ്യ വ്യവസായ വളർച്ച 10.4 ശതമാനത്തിലേക്ക് മെച്ചപ്പെട്ടു. 2020-21ൽ വളർച്ച നെഗറ്റീവ് 6.4 ശതമാനം ആയിരുന്നു.