ponnu

മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവന്റെ ഒ.ടി.ടി അവകാശം ആമസോൺ പ്രൈം വീഡിയോ സ്വന്തമാക്കിയത് 125 കോടി രൂപയ്ക്ക്. തിയേറ്റർ റിലീസിനു ശേഷമാണ് ചിത്രം ഒ.ടി.ടിയിൽ എത്തുക. 500 കോടി രൂപ ചെലവഴിച്ചു നിർമ്മിക്കുന്ന ചിത്രം മണിരത്നത്തിന്റെ ഉടമസ്ഥതയിലെ മദ്രാസ് ടാക്കീസും ലൈക പ്രൊഡക്‌ഷൻസും ചേർന്നാണ് നിർമ്മാണം. വിക്രം, ഐശ്വര്യറായ്, തൃഷ, ജയംരവി, കാർത്തി, റഹ്‌മാൻ, പ്രഭു, ശരത്‌‌കുമാർ, ജയറാം, ഐശ്വര്യലക്ഷ്മി, പ്രകാശ് രാജ്, ലാൽ,പാർത്ഥിപൻ, ബാബു ആന്റണി, റിയാസ് ഖാൻ, ശോഭിത ദുലിപാല എന്നിവരാണ് പ്രധാന താരങ്ങൾ. എ.ആർ. റഹ്‌മാൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രം ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ പ്രസിദ്ധമായ ചരിത്ര നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കുന്നത്. സെപ്തംബർ 30ന് റിലീസ് ചെയ്യും.