girl

ആറുവയസുകാരിയുടെ സമയോചിതമായ ഇടപെടലിൽ രക്ഷപ്പെട്ടത് പിതാവിന്റെ ജീവൻ. കുഴഞ്ഞുവീണ പിതാവിനെയാണ് മാസി എന്ന കൊച്ചുമിടുക്കി രക്ഷിച്ചത്. കുട്ടിയുടെ പിതാവ് തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്.

രണ്ടാഴ്ച മുമ്പായിരുന്നു സംഭവം നടന്നത്. എന്നാൽ കുറിപ്പ് ഇപ്പോഴാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. 'ശരീരത്തെയും ശ്വാസകോശത്തെയും ബാധിച്ച ഒരു പ്രശ്നം കാരണം ഞാൻ വീട്ടിൽ കുഴഞ്ഞുവീണു. ഈ സമയം മകൾ ഫോണെടുത്ത് അധികൃതരെ വിവരമറിയിച്ചു. അവളാണ് എന്റെ ജീവൻ രക്ഷിച്ചത്.

ഇപ്പോൾ വീട്ടിലാണ്, സുഖം പ്രാപിച്ചുവരുന്നു. ഒരു നിമിഷം കൊണ്ട് ജീവിതം എത്രമാത്രം മാറുമെന്ന് നിങ്ങൾക്കറിയില്ല. അടിയന്തര സാഹചര്യങ്ങളിൽ എങ്ങനെ പെരുമാറണമെന്ന് നിങ്ങളുടെ കുട്ടികളെ പഠിപ്പിക്കുക. സ്‌കൂളിൽ പഠിപ്പിക്കാത്ത, ജീവിതത്തിലെ വെല്ലുവിളികളെക്കുറിച്ച് അവരെ പഠിപ്പിക്കുക. ജീവിതം വളരെ ചെറുതാണ്. എന്റെ മകൾ കാരണം എനിക്ക് ജീവൻ തിരിച്ചുകിട്ടി. എല്ലാവരോടും സ്‌നേഹം.' എന്നാണ് കുട്ടിയുടെ പിതാവ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.