ലോകത്ത് തന്നെ പാമ്പിൻ മുട്ടകളെ വീട്ടിൽ വിരിയിച്ച് കാട്ടിൽ വിടുന്നത് വാവ സുരേഷ് എന്ന പ്രകൃതി സ്‌നേഹി മാത്രമായിരിക്കും. ഇതിനോടകം തന്നെ ഇരുപതിനായിരത്തിലേറെ പാമ്പിൻ മുട്ടകളെ തൻ്റെ വീട്ടിൽ വിരിയിച്ചിട്ടുണ്ട് വാവ സുരേഷ്.
എല്ലാ വർഷവും അത് തുടരുന്നു. ഓരോ വർഷവും ആയിരത്തോളം മുട്ടകൾ വാവയുടെ വീട്ടിൽ വിരിയാറുണ്ട്. ഈ വർഷം കുറവാണ്. മാളങ്ങളിൽ നിന്ന് പാമ്പിനെ പിടികൂടുമ്പോൾ ചിലപ്പോൾ മുട്ടകളും കിട്ടാറുണ്ട്.
അതിനെ ഭദ്രമായി വീട്ടിൽ കൊണ്ടുവന്ന് വിരിയിക്കാറാണ് പതിവ്. മാളങ്ങളിലാണ് ഇവ മുട്ടയിടുക. മൂർഖന്റെ മുട്ട വിരിഞ്ഞ് പുറത്തു വരുന്ന കുഞ്ഞുങ്ങൾക്കു പോലും മാരകമായ വെനമുണ്ട്.
കൊത്താനും മിടുക്കരാണ്. ഇത്തവണ വാവാ സുരേഷിന്റെ വീട്ടിൽ മുട്ട വിരിഞ്ഞ് മൂർഖൻ കുഞ്ഞുങ്ങൾ കൂട്ടത്തോടെ പുറത്തേക്ക്...കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
