parvathy-thiruvoth

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് പാർവതി തിരുവോത്ത്. നിരവധി ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ പാർവതി സമൂഹമാദ്ധ്യമങ്ങളിലും സജീവമാണ്. ഇപ്പോഴിതാ താരത്തിന്റെ വ്യത്യസ്തമായ സാരി ലുക്കിലുള്ല ഒരു ചിത്രമാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. കറുത്ത സാരിയിൽ അതീവ സുന്ദരിയായിട്ടാണ് പാർവതി എത്തിയിരിക്കുന്നത്.

'പുഴു'വാണ് പാർവതി അഭിനയിച്ച് റിലീസ് ആകാനിരിക്കുന്ന അടുത്ത ചിത്രം. നവാഗതയായ റത്തീന സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിയാണ് നായകൻ. ഒരു വെബ്സീരീസിലും പാർവതി അഭിനയിക്കുന്നുണ്ട്. നാഗ ചൈതന്യ നായകനാകുന്ന വെബ് സീരീസ് സംവിധാനം ചെയ്യുന്നത് വിക്രം കെ കുമാർ ആണ്. ആമസോൺ പ്രൈം വീഡിയോ ഒറിജിനൽ ആയാണ് സീരീസ് എത്തുന്നത്. ‘ധൂത’ എന്നാണ് വെബ് സീരീസിന്റെ പേര്. നാഗ ചൈതന്യ, പാർവതി തിരുവോത്ത് എന്നിവരെ കൂടാതെ പ്രിയ ഭവാനി ശങ്കർ, പ്രാചി ദേശായി, തരുൺ ഭാസ്‌ക്കർ ധാസ്യം എന്നിവരാണ് സീരീസിലെ മറ്റ് പ്രധാന അഭിനേതാക്കൾ. നോർത്ത്സ്റ്റാർ എന്റർടെയ്ൻമെന്റിന്റെ പ്രൊഡക്ഷൻ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിക്രം കുമാറാണ്. റിപ്പോർട്ടുകൾ പ്രകാരം, ഈ വർഷം ആഗസ്ത് അല്ലെങ്കിൽ സെപ്റ്റംബറിൽ വെബ് സീരീസ് ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീം ചെയ്യും. വ്യാഴാഴ്ച മുംബയിൽ ആമസോൺ പ്രൈമിന്റെ ഒരു പരിപാടിയിൽ ആയിരുന്നു പാർവതി കറുത്ത സാരി അണിഞ്ഞ് എത്തിയത്.