shehbaz-sharif

റിയാദ് : സൗദി അറേബ്യ സന്ദർശനത്തിനിടെ മദീന പള്ളിയിൽ വച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെ‌ഹ്‌ബാസ് ഷെരീഫിന് നേരെ പ്രതിഷേധം. വ്യാഴാഴ്ച മദീനയിലെ മസ്ജിദ് - ഇ - നബ്‌വിയിൽ ഷെ‌ഹ്‌ബാസ് എത്തിയ സമയം അദ്ദേഹത്തെ ' കള്ളൻ കള്ളൻ ' എന്ന് വിളിച്ചുകൊണ്ടാണ് ഇവിടെയുണ്ടായിരുന്ന ഒരു കൂട്ടം പാകിസ്ഥാനി തീർത്ഥാടകർ പ്രതിഷേധമറിയിച്ചത്. ഇവരെ അറസ്​റ്റ് ചെയ്‌തെന്ന് സൗദി പൊലീസ് അറിയിച്ചു.


മദീന പള്ളിയുടെ പവിത്രത കളങ്കപ്പെടുത്തിയെന്നാരോപിച്ച് അഞ്ച് പാകിസ്ഥാനി തീർത്ഥാടകർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പ്രധാനമന്ത്രിയായ ശേഷം ഷെ‌ഹ്‌ബാസിന്റെ ആദ്യ വിദേശ സന്ദർശനമായിരുന്നു സൗദിയിലേക്ക്. മൂന്ന് ദിവസത്തെ സന്ദർശനത്തിന് ശേഷം ഷെ‌ഹ്‌ബാസ് ഷെരീഫ് ഇന്നലെ നാട്ടിലേക്ക് തിരിച്ചു.


ഒരു വിദേശ നേതാവിന് സൗദിയിൽ വച്ച് ഇത്തരം അനുഭവമുണ്ടാകുന്നത് ആദ്യമാണെന്നാണ് റിപ്പോർട്ട്. ഷെ‌ഹ്‌ബാസിനെതിരെ പാകിസ്ഥാനിൽ അഴിമതി കേസുകൾ നിലവിലുണ്ട്.